ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

ഉറക്കമുണരാൻ വൈകിയപ്പോൾ അന്വേഷിച്ചെത്തി, കണ്ടത് മരിച്ച നിലയിൽ; നടൻ ശരത് ചന്ദ്രന്റേത് ആത്മഹത്യയെന്ന് പൊലീസ്

അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനാണ് ശരത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; യുവനടൻ ശരത് ചന്ദ്രനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 37 വയസായിരുന്നു. ഇന്നലെ രാവിലെ പിറവം കക്കാട്ടിലെ വീട്ടിലാണു മൃതദേഹം കണ്ടത്. ഉറക്കമുണരാൻ താമസിച്ചതിനെ തുടർന്നു മാതാപിതാക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. 

അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനാണ് ശരത്. കംപ്യൂട്ടർ എൻജിനീയറായ ശരത് കളമശേരിയിലെ കമ്പനിയിൽ ജോലി ചെയ്തിരുന്നപ്പോഴാണു സിനിമയിലേക്ക് എത്തിയത്. തുടർന്ന് മെക്സിക്കൻ അപാരത, സിഐഎ, കൂടെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ശരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാലോകം. നടൻ ആന്റണി വർഗീസ് അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ ശരത്തിന് ആദരാഞ്ജലികൾ നേർന്നു.

കൊച്ചി പോർട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥൻ ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ്. ശ്യാംചന്ദ്രനാണ് സഹോദരൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT