ചിത്രം: ഫേസ്ബുക്ക് 
Entertainment

'അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വച്ച് വന്നതല്ല', ഇന്ന് ഭയപ്പാട് തോന്നുന്നു: ഷാജു ശ്രീധർ 

സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന വാർത്തകൾ ഭയപ്പെടുത്തുന്നെന്ന് ഷാജു 

Author : സമകാലിക മലയാളം ഡെസ്ക്


സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്നെന്ന് നടൻ ഷാജു ശ്രീധർ.  താനും ഭാര്യ ചാന്ദ്നിയും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത് പണത്തിന്റെ പേരിലല്ല മറിച്ച് മനസിന്റെ ചേർച്ചയിലാണെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീധനത്തിന്റെ പേരിൽ കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി മരിച്ച പശ്ചാതലത്തിലാണ് നടന്റെ കുറിപ്പ്. 

‘അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വച്ച് വന്നതല്ല...ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങിത്തിരിച്ചവർ..പക്ഷേ ഇന്ന് വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്ന രണ്ടു പെണ്മക്കളുടെ മാതാപിതാക്കളാണ് ഞങ്ങളും...’, ഷാജു കുറിച്ചു.

ഷാജുവിന്റെ ഭാര്യ ചാന്ദ്നി മുൻകാല നടിയാണ്. നന്ദനയും നീലാഞ്ജനയുമാണ് ഇവരുടെ മക്കൾ. അയ്യപ്പനും കോശിയും സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായി എത്തിയത് നീലാഞ്ജന ആണ്. നായികയായി അരങ്ങേറാനുള്ള ഒരുക്കത്തിലാണ് നന്ദനയും.  STD X-E 99 BATCH എന്ന ചിത്രത്തിലൂടെയാണ് നന്ദന ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

SCROLL FOR NEXT