ചിത്രം: ഫേസ്ബുക്ക് 
Entertainment

ഒരു ഫോട്ടോഷൂട്ട് പോലും നടത്താതെ ഈ പോസ്റ്റർ; 'എസ്ജി251' ഫസ്റ്റ് ലുക്കിന് പിന്നിലെ രഹസ്യം, വിഡിയോ

മുടിയു താടിയും നീട്ടിവളർത്തി സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

സുരേഷ് ​ഗോപിയുടെ 251-ാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പിന്നാമ്പുറ കഥകൾ പങ്കുവച്ച് താരം. താരത്തിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. മുടിയു താടിയും നീട്ടിവളർത്തി സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഒരു ഫോട്ടോഷൂട്ട് പോലും നടത്താതെ അവ്യക്തമായ ആശയം വച്ച് മാത്രം ചെയ്ത പോസ്റ്റർ സേതു ശിവാനന്ദൻ എസ്കെഡി കണ്ണൻ എന്നിവരുടെ മികവാണെന്ന് താരം പറയുന്നു. 

സുരേഷ് ​ഗോപിയുടെ പോസ്റ്റ്

മനസ്സിൽ അവ്യക്തമായ ആശയം വച്ച് മാത്രം ഒരു ഫോട്ടോഷൂട്ട് ചെയ്തിട്ടില്ലാത്ത കഥാപാത്രത്തെ കെട്ടിപ്പടുക്കുക എന്നത് എല്ലായ്പ്പോഴും ഒരു വെല്ലുവിളിയാണ്. സേതു ശിവാനന്ദൻ വരച്ച കഥാപാത്രത്തിന്റെയും എസ്കെഡി കണ്ണൻ രൂപകൽപ്പന ചെയ്ത പോസ്റ്ററിന്റെയും മികവായിരുന്നു എസ്ജി251 പോസ്റ്റർ. അവരുടെ ആ കലാമികവ് സംവിധായകൻ മനസ്സിൽ കണ്ടത്തിനോട് പൂർണ്ണമായും നീതി പാലിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്. ക്യാരക്ടർ പോസ്റ്റർ നിർമ്മിക്കുന്നതിൽ എന്താണ് നടന്നത് എന്ന് ഒന്ന് കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT