ഫയൽ ചിത്രം 
Entertainment

സൂര്യ @25; നടിപ്പിൻ നായകൻ വെള്ളിത്തിരയിലെത്തിയിട്ട് കാൽ നൂറ്റാണ്ട്, സന്തോഷം കുറിച്ച് താരം 

സൂര്യ എന്ന കഥാപാത്രമായാണ് താരം ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടൻ സൂര്യ വെള്ളിത്തിരയിലെത്തിയിട്ട് 25 വർഷം തികയുന്നു.  ദേശീയ അവാഡ് അടക്കമുള്ള അം​ഗീകാരങ്ങളും കൈ നിറയെ സിനിമകളുമായി 25വർഷത്തിനിപ്പുറവും ജൈത്രയാത്ര തുടരുകയാണ് തമിഴകത്തിന്റെ നടിപ്പിൻ നായകൻ. ശരിക്കും വളരെ മനോഹരവും അനു​ഗ്രഹീതവുമായ 25 വർഷങ്ങൾ എന്നാണ് പോയനാളുകളെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വപ്‍നവും വിശ്വാസവും എന്നും സന്തോഷം പങ്കുവച്ചുള്ള ട്വീറ്റിൽ സൂര്യ കുറിച്ചു. 

സൂര്യ എന്ന കഥാപാത്രമായാണ് താരം ആദ്യമായി കാമറയ്ക്ക് മുന്നിലെത്തിയത്. 'നേറുക്ക് നേർ' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ബാല സംവിധാനം ചെയ്‍ത 'നന്ദ'യിലൂടെയാണ് ശ്രദ്ധ നേടിയത്. 'വാരണം ആയിരം', 'അയൻ', 'സിങ്കം', 'സിങ്കം 2', 'ഗജിനി', 'കാക്കാ കാക്കാ' തുടങ്ങി 'സൂരറൈ പോട്ര്', 'ജയ് ഭീം' എന്നിങ്ങനെ സൂര്യയുടെ ഹിറ്റ് ചിത്രങ്ങളുടെ നിര വലുതാണ്. 

കരിയറിലെ നാൽപ്പത്തിരണ്ടാം ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ബി​ഗ് ബജറ്റ് ആക്ഷൻ സിനിമയാണ്. സൂര്യയും വെട്രിമാരനും ഒന്നിച്ചുള്ളത് 'വാടിവാസൽ' ആണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സിനിമ ഡിസംബറിൽ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. സൂരറൈ പോട്രിനു ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലും സൂര്യ നായകനാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

ഷാര്‍ജയില്‍ വീണ്ടും ഇറാന്റെ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഖോര്‍ഫക്കാന്‍ തുറമുഖം

തമ്മില്‍ത്തലി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍; മണ്ഡലം വൈസ് പ്രസിഡന്റിന്റെ ആക്രമിച്ചത് സെക്രട്ടറിയും സംഘവും

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

SCROLL FOR NEXT