ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

നടൻ വിജിലേഷ് വിവാഹിതനായി; വധു സ്വാതി ഹരിദാസ് (വീഡിയോ)

നടൻ വിജിലേഷ് വിവാഹിതനായി; വധു സ്വാതി ഹരിദാസ് (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ഹേഷിൻറെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു. ഫെയ്സ്ബുക്കിലൂടെയാണ് വജിലേഷ് വധുവിനെ കണ്ടെത്തിയത്. 

കോവിഡ് മാർഗ നിർദേശം പാലിച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിജിലേഷിൻറെയും സ്വാതിയുടെയും വിവാഹം നടന്നത്. വരൻറെയും വധുവിൻറെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

മഹേഷിന്റെ പ്രതികാരത്തിലെ ‘എന്താല്ലേ’ എന്ന ഒരൊറ്റ ഡയലോഗിലൂടെ തിയറ്ററിൽ കൈയടി നേടിയ താരമാണ് വിജിലേഷ് കാരയാട്. ഈ സിനിമയ്ക്കു ശേഷം ഗപ്പി, അലമാര, ചിപ്പി, വിമാനം തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ വിജിലേഷ് എത്തിയിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ‘വരത്തൻ’ എന്ന ചിത്രത്തിലെ ജിതിൻ എന്ന കഥാപാത്രമാണ് വിജിലേഷിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം.

നേരത്തെ തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ രംഗത്ത് എത്തി. 

'ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴി പൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ'- എന്നായിരുന്നു വിജിലേഷിന്റെ കുറിപ്പ്. ഈ പോസ്റ്റാണ് വിജിലേഷിന്റെ ജീവിതത്തിലേക്ക് സ്വാതി ഹരിദാസിനെ എത്തിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപ്തിക്കായി കെസി പക്ഷം, അയിഷയ്ക്കായി വിഡി സതീശനും; വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആര്?, ചര്‍ച്ചകള്‍ സജീവം

മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചർച്ചകൾ അപക്വം; സമഗ്രമായ പഠനം അനിവാര്യമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ്

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൈ നിറയെ പണം, 8.50 ശതമാനം വരെ പലിശ; അറിയാം ബാങ്കുകളുടെ പട്ടിക

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാം, ആഴ്ചയില്‍ മൂന്നു ദിവസം, സമയം വൈകീട്ട് മൂന്നുമുതല്‍; ക്രമീകരണങ്ങള്‍ ഇങ്ങനെ

സർക്കാരും ഗവർണറും തമ്മിൽ ഒത്തുതീർപ്പ്; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി