Vinayakan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കേരളം ബംഗാൾ ആകരുത്, ഇത് കോൺ​ഗ്രസിന്റെ വിജയമല്ല'; എൽഡിഎഫ് പരാജയത്തിൽ വിനായകൻ

കേരളം ബംഗാൾ ആകരുത്. ആക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്

നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയ്ക്കുണ്ടായ കനത്ത പരാജയത്തിൽ പ്രതികരിച്ച് നടൻ വിനായകൻ. ഇത് കോൺഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബം​ഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

"കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ.

ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക".- എന്നാണ് വിനായകൻ കുറിച്ചിരിക്കുന്നത്. അതേസമയം എൽഡിഎഫിന്റെ പരാജയത്തിൽ സിനിമാ രം​ഗത്തു നിന്ന് നിരവധി പേർ രം​ഗത്തെത്തിയിരുന്നു.

'നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തില്‍ മുന്നില്‍ നിന്ന് നയിച്ചതിന്' എന്നായിരുന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശേരി പിണറായി വിജയന്റെ ചിത്രം പങ്കുവച്ച് കുറിച്ചത്. കെ കെ ശൈലജയുടെ പരാജയത്തിൽ നിരാശയറിയിച്ച് റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു.

ഫലം പുറത്തുവന്നപ്പോൾ, പത്തുവർഷമായി ഭരിച്ച കേരളത്തിൽ കേവലം 35 സീറ്റിലേക്ക് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് ചുരുങ്ങിയിരുന്നു. 13 മന്ത്രിമാരും എൽഡിഎഫ് കൺവീനറുമുൾപ്പെടെ പരാജയപ്പെട്ടവരിലുണ്ട്.

Cinema News: Actor Vinayakan on LDF's defeat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെസി അതികായന്‍, തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി, സതീശന്‍ നല്ല പ്രതിപക്ഷ നേതാവ്; പുകഴ്ത്തി വെള്ളാപ്പള്ളി

30 ആണോ പ്രായം?, പിപിഎഫില്‍ നിക്ഷേപിച്ചാല്‍ കോടീശ്വരനാകാം; ഒരു ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കാനും വഴി, ചെയ്യേണ്ടത് ഇത്രമാത്രം

മെറ്റ് ഗാല 2026 ൽ തിളങ്ങി ഇന്ത്യയുടെ ഫാഷൻ ലോകം

കുറഞ്ഞ ചെലവിൽ വിദേശത്ത് പഠിക്കണോ? ഈ രാജ്യങ്ങളിലെ ഫീസുകൾ പരിശോധിക്കൂ

'സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചിട്ടില്ല, ടീമിന്റെ വിജയം മാത്രമായിരുന്നു ലക്ഷ്യം'; സഞ്ജുവിന് കയ്യടിച്ച് മുൻ താരങ്ങളും

SCROLL FOR NEXT