Sathyendra 
Entertainment

രജനിയുടെ സുഹൃത്ത്, രഘുവരനെ സിനിമയിലെത്തിച്ചു, ലിയോ റിവ്യുവിലൂടെ വൈറല്‍; നടന്‍ സത്യേന്ദ്ര അന്തരിച്ചു

15 ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടനും സിനിമാ നിരൂപകനുമായ എസ് സത്യേന്ദ്ര അന്തരിച്ചു. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലായി അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് ചിത്രം ലിയോയുടെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സത്യേന്ദ്ര ഫിലിം ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

ചെന്നൈയിലെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അതേസമയം സത്യേന്ദ്രയുടെ ബെംഗളൂരുവിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ പൊലീസ് മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പുതിയ കാലത്തിന് സോഷ്യല്‍ മീഡിയ റീലുകളിലൂടെയാണ് സത്യേന്ദ്രയെ പരിചയം. എന്നാല്‍ സിനിമാ ലോകത്ത് അപരിചിതനല്ല സത്യേന്ദ്ര. രജനീകാന്തിന്റെ കരിയറിന്റെ തുടക്കകാലത്തെ യാത്രകളില്‍ സത്യേന്ദ്രയുമുണ്ടായിരുന്നു. രഘുവരന് ഹരിഹരന്‍ ചിത്രം ഈളവത്തു മനിതനിലേക്ക് എത്തിക്കുന്നതും സത്യേന്ദ്രയായിരുന്നു.

സഹനടനായും ചെറിയ വേഷങ്ങളിലും സത്യേന്ദ്ര വേഷമിട്ടിരുന്നു. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള സത്യേന്ദ്ര വളര്‍ന്നത് കര്‍ണാടകയിലാണ്. 'മണ്‍വാസനൈ', 'കമതാമ കന്യം കന്നഡ', 'സത്യ' തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2021ല്‍ വസന്ത ബാലന്‍ സംവിധാനം ചെയ്ത 'ജയില്‍' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ എന്നിവയുള്‍പ്പെടെ ഏഴ് ഭാഷകളിലായി 60ലധികം സിനിമകളിലും 150ലധികം ഷോര്‍ട്ട് ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 15 ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Actor-Youtuber Sathyendra passes away. He became famous for Leo review.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖം ഒഴിവാക്കി എന്റെ ശരീരഭാഗം മാത്രം പകർത്തി'; മന്ത്രി ബിന്ദു കൃഷ്ണയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

'വൈകാരികമായ വിഷയമാണ്'; ഭോജ്ശാലയിലെ വെള്ളിയാഴ്ചകളിലെ നിസ്‌കാരം പുനഃസ്ഥാപിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

പാലിന് കൊഴുപ്പ് കൂട്ടാൻ ഡിറ്റർജന്റും പാം ഓയിലും; മഹാരാഷ്ട്രയിൽ 2.3 ലിറ്റർ വ്യാജപാൽ പിടിച്ചെടുത്തു

ഇ20 പെട്രോള്‍ വേണ്ട; നോ പറഞ്ഞ് എന്‍ഡിഎ വോട്ടര്‍മാരില്‍ ഭൂരിഭാഗവും; കാരണങ്ങള്‍ നിരത്തി സര്‍വേ

ഫ്രാൻസ് vs ഇം​ഗ്ലണ്ട് ഫൈനൽ! അറിയാം ലോകകപ്പ് 'ബെറ്റിങ് ട്രെൻഡ്'