അപർണ നായർ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഞാൻ പോകുന്നു'; അമ്മയെ വിഡിയോ കോൾ വിളിച്ച് കരഞ്ഞ് അപർണ: പിന്നാലെ എത്തിയത് മരണവാർത്ത

രണ്ടാഴ്ച മുൻപ് അപർണ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ടി അപർണ നായർ മരിക്കുന്നതിനു മുൻപ് വിളിച്ചത് അമ്മയെ. താൻ പോകുന്നുവെന്ന് താരം അമ്മയെ വിഡിയോ കോൾ വിളിച്ചു പറയുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപർണ അമ്മയെ വിളിക്കുന്നത്. വീട്ടിലെ ചില പ്രശ്നങ്ങൾ പറഞ്ഞ് അപർണ ഏറെ സങ്കടപ്പെട്ടു കരഞ്ഞു. തുടർ‌ന്നാണ് ഫോൺ കട്ടാക്കിയത്. പിന്നീട് അമ്മയെ തേടിയെത്തിയത് അപർണയുടെ മരണവാർത്തയാണ്. 

രാത്രി ഏഴരയോടെയാണ് അപർണയെ കരമന കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചെന്നാണ് ഭർത്താവ് അറിയിച്ചത്. അപർണയെ ആശുപത്രിയിലെത്തിക്കുമ്പോൾ ഭർത്താവും മകളും കൂടെയുണ്ടായിരുന്നു. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചിരുന്നു. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

കുടുംബ പ്രശ്നമാണ് കാരണമെന്നും കരുതുന്നു. രണ്ടാഴ്ച മുൻപ് അപർണ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചിരുന്നു. കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി നോക്കുകയായിരുന്നു അപർണ. കുട്ടികളെ നോക്കാൻ മറ്റാരുമില്ലെന്ന് പറഞ്ഞായിരുന്നു രാജി. 
 33 കാരിയായ അപർണക്ക് രണ്ട് മക്കളുണ്ട്. സഞ്ജിത്താണ് ഭർത്താവ്. 

അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, മേഘതീർഥം, മുദ്ദുഗൗ, തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT