അപർണ നായർ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ ഉണ്ണി കളി പെണ്ണ്', മരിക്കുന്നതിന് തൊട്ടുമുൻപ് പങ്കുവച്ചത് മകളുടെ ചിത്രം; അപർണയുടെ മരണത്തിൽ ഞെട്ടി പ്രേക്ഷകർ

പോസ്റ്റിന് താഴെ താരത്തിന് ആദരാഞ്ജലി അർ‌പ്പിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

സിനിമ- സീരിയൽ നടി അപർണ നായരുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് പ്രേക്ഷകർ. ഇന്നലെയാണ് തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ അപർണയെ കണ്ടെത്തിയത്. ഇപ്പോൾ വേദനയാവുന്നത് അപർണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ്. മകളുടെ സന്തോഷ ചിത്രമാണ് അപർണ പോസ്റ്റ് ചെയ്തത്. 

‘‘എന്റെ ഉണ്ണി കളി പെണ്ണ്’’ എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങൾ. പട്ടുപാവാട അണിഞ്ഞ് നിൽക്കുന്ന അപർണയുടെ ഇളയ മകളെയാണ് ചിത്രത്തിൽ കാണുന്നത്. പോസ്റ്റിന് താഴെ താരത്തിന് ആദരാഞ്ജലി അർ‌പ്പിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത്. ഈ കുഞ്ഞിനെ തരിച്ചാക്കി പോകാൻ എങ്ങനെ തോന്നി എന്നാണ് ആരാധകർ ചോദിക്കുന്നത്. 

ഇൻസ്റ്റ​ഗ്രാമിൽ സജീവമായ താരം തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഭർത്താവിനും രണ്ട് പെൺമക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഇൻസ്റ്റ​ഗ്രാം ഫീഡാകെ. അപർണയുടെ മരണം ആരാധകർക്ക് ഞെട്ടലാവുകയാണ്. 

കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അപർണയുടെ മൃതദേഹം കണ്ടെത്തിയത്.  സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്ന് പൊലീസ്  മൊഴിയെടുത്തു.  അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, മേഘതീർഥം, മുദ്ദുഗൗ, തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT