Entertainment

കോവിഡ് ബാധിച്ച പ്രശസ്ത സീരിയല്‍ നടി ഗുരുതരാവസ്ഥയില്‍, വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു 

ന്യൂമോണിയ ബാധിതയായിരുന്ന ദിവ്യയെ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹിന്ദി സീരിയല്‍ നടി ദിവ്യ ഭട്ട്‌നാഗറിന് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് നടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. 

ന്യൂമോണിയ ബാധിതയായിരുന്ന ദിവ്യയെ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെ നടിയുടെ അമ്മയും സഹോദരനും ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെ ആശുപത്രിയിലേക്കെത്തി. ദിവ്യയുടെ നില മോശമാണെന്നും വെന്റിലേറ്ററിലാണെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിവാഹനിശ്ചയം നടന്നെങ്കിലും ആ ബന്ധം വിവാഹത്തിലേക്ക് എത്താതിരുന്നതിന്റെ വിഷമത്തിലായിരുന്നു ദിവ്യയെന്നും ഇപ്പോള്‍ നടി തനിച്ചാണ് താമസിക്കുന്നതെന്നും അമ്മ പറഞ്ഞു. തേരാ യാര്‍ ഹൂ മേ എന്ന സീരീയലിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രശസ്ത സീരിയലായ യേ രിസ്താ ക്യാ കെഹ്ലാത്താ ഹേയിലൂടെയാണ് ദിവ്യ ശ്രദ്ധനേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഹാനവമി, വിജയദശമി ദിവസങ്ങളില്‍ തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്‍ശനത്തിനെത്തും

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ