ഗൗതമി നായർ, ​ഗൗതമിയും ശ്രീനാഥും/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

ഗൗതമി നായർ വിവാഹമോചിതയായി; ശ്രീനാഥുമായി പിരിയാനുള്ള കാരണം പറഞ്ഞ് താരം

പരസ്പര സമ്മതപ്രകാരമായിരുന്നു വിവാഹമോചനം എന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും താരം വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ടി ​ഗൗതമി നായരും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും വിവാഹമോചിതരായി. യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലൂടെ ​ഗൗതമി തന്നെയാണ് വേർപിരിഞ്ഞ വിവരം അറിയിച്ചത്. പരസ്പര സമ്മതപ്രകാരമായിരുന്നു വിവാഹമോചനം എന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും താരം വ്യക്തമാക്കി. 2017ലാണ് ശ്രീനാഥും ​ഗൗതമിയും വിവാഹിതരാവുന്നത്. സെക്കൻഡ് ഷോ, കുറുപ്പ് എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീനാഥ്. 

വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമാണ് ഒന്നിച്ച് ജീവിച്ചത്. 2012 മുതല്‍ ഞങ്ങള്‍ തമ്മില്‍ അറിയാമായിരുന്നു. പിന്നീട് ഡേറ്റിങിലായിരുന്നു. എല്ലാം നല്ലതായിരുന്നു. എന്തിനാണ് ഈ വിവാഹത്തില്‍ നിന്നും പുറത്തുവന്നത് എന്ന് അച്ഛനും അമ്മയും ചോദിച്ചു. ഞങ്ങള്‍ തമ്മില്‍ ശരിക്കും പ്രശ്നമൊന്നും ഇല്ല. എന്നാല്‍ ഞങ്ങളുടെ ഐഡിയോളജി ഒരു സമയം കഴിഞ്ഞപ്പോള്‍ രണ്ട് രീതിയിലായി. എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നതില്‍ അത് ബാധിച്ചു. 

എങ്ങനെയെങ്കിലും ഇതില്‍ ഒരു ബാലന്‍സ് കണ്ടെത്താന്‍ കഴിയുമോ എന്ന് ഞങ്ങള്‍ കുറേ നോക്കി. എന്നാല്‍ അതിന് ഞങ്ങളിലൊരാൾ കോംപ്രമൈസ് ചെയ്യണമായിരുന്നു. ചിലപ്പോള്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോകാം. എന്നാല്‍ കുറേ കഴിയുമ്പോള്‍ എന്തെങ്കിലും വിഷയം വരുമ്പോള്‍ നീ കാരണം ഇത് സംഭവിച്ചെന്ന് പറഞ്ഞ് തമ്മില്‍ വിരല്‍ ചൂണ്ടേണ്ടി വരും. അത് കൊണ്ട് തന്നെ സന്തോഷം ഇല്ലാതെ ഇങ്ങനെ നിന്നിട്ട് കാര്യമില്ലെന്നും, രണ്ടാളും അവരുടെ വഴിക്ക് പോയി ഹാപ്പിയായി ജീവിക്കാന്‍ തീരുമാനിച്ചതോടെയുമാണ് ഞങ്ങള്‍ പിരിഞ്ഞത്. കമ്യൂണിക്കേഷന്‍ ഒരു പ്രധാന കാര്യമാണെന്ന് ഇതില്‍ നിന്നും പഠിച്ചു..- ​ഗൗതമി പറഞ്ഞു. 

പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനമെന്നും സിനിമയിൽ കാണുന്നതുപോലെ യാതൊരു ബഹളങ്ങളുമില്ലായിരുന്നില്ലെന്നും താരം പറയുന്നു. മാത്രമല്ല ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പക്ഷേ ആ അവസ്ഥ അഭിമുഖീകരിക്കാൻ തനിക്ക് തെറാപ്പി ആവശ്യമായി വന്നിരുന്നു. രണ്ടു മാസക്കാലം തെറാപ്പി എടുത്തു എന്നാണ് ​ഗൗതമി പറയുന്നത്. 

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോയിലൂടെയാണ് ​ഗൗതമി അരങ്ങേറ്റം കുറിക്കുന്നത്. അന്നു മുതലുള്ള സൗഹൃദമാണ് വിവാഹത്തിൽ അവസാനിച്ചത്. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും പഠനത്തിനായി ഇടവേളയെടുക്കുകയായിരുന്നു.  എംഎസ്എസി ക്ലിനിക്കൽ സൈക്കോളജി പൂർത്തിയാക്കിയ നടി ഇപ്പോൾ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ന്യൂറോ സയൻസിൽ റിസേർച്ച് ചെയ്യുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക സമാധാനത്തിനായി ഇടപെടണം, യുഎന്നിന് ഇറാന്റെ കത്ത്, അടിയന്തര യോഗം വിളിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ഗുരുവായൂര്‍ ഉത്സവത്തിന് കൊടിയേറി; കഥകളിയോടെ കലാപരിപാടികള്‍ക്ക് തുടക്കമായി

ആറ്റുകാല്‍ പൊങ്കാല: പ്രത്യേക സജ്ജീകരണങ്ങളുമായി റെയില്‍വേ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 144 അപ്രന്റീസ് ഒഴിവുകൾ, പ്ലസ്ടു മുതൽ ബിരുദം ഉള്ളവർക്ക് വരെ അപേക്ഷിക്കാം

സംസ്കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിഎ- ബിഎഡ് പ്രോഗ്രാം: അപേക്ഷ മാര്‍ച്ച് 10 വരെ

SCROLL FOR NEXT