ഹേമ ശർമ, സൽമാൻ ഖാൻ / ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്നെ ഒരു നായയെ പോലെ തുരത്തി ഓടിച്ചു'; സൽമാൻ ഖാന്റെ അംഗരക്ഷകർക്കെതിരെ ദബാങ്-3 താരം

സൽമാൻ ഖാന്റെ അം​ഗരക്ഷകർക്കെതിരെ ദബാങ്-3 താരം ഹേമ ശർമ

സമകാലിക മലയാളം ഡെസ്ക്

ൽമാൻ ഖാന്റെ അം​ഗരക്ഷകർക്കെതിരെ ​ഗുരുതര ആരോപണവുമായി ദബാങ്-3 താരം ഹേമ ശർമ. സൽമാൻ ഖാനൊപ്പം ഒരു ഫോട്ടോ എടുക്കാൻ ചെന്നതിന് നായയെ തുരത്തി ഓടിക്കുന്നത് പോലെ അവർ തന്നെ ഓടിച്ചെന്ന വെളിപ്പെടുത്തലുമായി നടി രം​ഗത്തെത്തി. 

2019 ലാണ് സംഭവം. 'സൽമാൻ ഖാനെ ഒന്നു കാണാൻ വേണ്ടി ​ദബാങ്-3 എന്ന ചിത്രത്തിനായി എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. അദ്ദേഹത്തിനൊപ്പം ഒരു സീൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ വളരെ സന്തോഷിച്ചു. എന്നാൽ ആ സീൻ ഞങ്ങൾ ഒരുമിച്ചായിരുന്നില്ല ചെയ്‌തത്. പിന്നീട് ബി​ഗ് ബോസ് താരം പണ്ഡിറ്റ് ജനാർദൻ വഴി അദ്ദേഹത്തെ ഒന്നു കാണാൻ അവസരമൊരുങ്ങി. എന്നാൽ അദ്ദേഹത്തെ കാണാൻ ഷൂട്ടിങ് സെറ്റിലെത്തിയ എന്നെ അവർ അപമാനിക്കുകയാണ് ചെയ്തത്. ഒരു നായയെ പോലെ അവർ തുരത്തി ഓടിച്ചു'- ഹേമ ശർമ പറഞ്ഞു.

പണ്ഡിറ്റ് ജനാർദനോടും അവർ വളരെ മോശമായാണ് പെരുമാറിയത്. സെറ്റിൽ നൂറുകണക്കിന് ആളുകൾ ഉണ്ടായിരുന്നു, അവരുടെയെല്ലാം മുന്നിൽ വെച്ചാണ് അവർ തന്നെ അപമാനിച്ചതെന്നും ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടിരുന്നെന്നും നടി പറഞ്ഞു. എന്നാൽ സംഭവം നടക്കുമ്പോൾ സൽമാൻ ഖാൻ അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം സംഭവത്തിൽ ഇടപെടുമായിരുന്നുവെന്നും താരം പറഞ്ഞു.

ഇത് ആദ്യമായല്ല സൽമാൻ ഖാന്റെ അം​ഗരക്ഷകർ ​ഗുണ്ടകളെ പോലെ പെരുമാറുന്നത്. അടുത്തിടെയാണ് ബോളിവുഡ് താരം വിക്കി കൗശലിനെ സൽമാൻ ഖാന്റെ അം​ഗരക്ഷകർ തള്ളിമാറ്റുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT