ഗെഹാന വശിഷ്ഠ്/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

പുതുമുഖങ്ങളെ വേണമെന്ന് പരസ്യം, ബം​ഗ്ലാവിൽ എത്തിച്ച് പോൺ ചിത്രീകരണം; പ്രമുഖ നടി അറസ്റ്റിൽ 

നടി 87 അശ്ലീല വിഡിയോകൾ ചിത്രീകരിച്ച് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതിന് തെളിവുണ്ട്

സമകാലിക മലയാളം ഡെസ്ക്

ടിയും മോഡലുമായ ഗെഹാന വശിഷ്ഠ് (വന്ദന തിവാരി) അറസ്റ്റിൽ. ഗെഹാനയുടെ വെബ്സൈറ്റിൽ പോൺ വിഡിയോകൾ ചിത്രീകരിച്ച് അപ്ലോഡ് ചെയ്തതിൽ നടിയുടെ പങ്ക് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. മുംബൈ ക്രൈംബ്രാഞ്ചിന്റെ പ്രോപ്പർട്ടി സെൽ യൂണിറ്റ് ശനിയാഴ്ചയാണ് ​ഗെഹാനയെ അറസ്റ്റ് ചെയ്തത്. നടി പോൺ വിഡിയോ ചിത്രീകരിച്ചുവെന്നും അത് പോൺസൈറ്റുകളിൽ അപ്‌ലോഡ് ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്. ​ഗെഹാനയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ‍‍

കഴിഞ്ഞ ദിവസം മാദ് ദ‌്വീപിലുള്ള ബം​ഗ്ലാവിൽ നടത്തിയ റെയിഡിൽ അശ്ലീല വിഡിയോകൾ തത്സമയം ചിത്രീകരിക്കുന്ന സംഘത്തെ പിടികൂടുകയും ഇവരുടെ കൈയിൽ നിന്ന് ഒരു സ്ത്രീയെ രക്ഷപെടുത്തുകയും ചെയ്തിരുന്നു. ഇതേ കേസിലെ അന്വേഷണമാണ് ഇപ്പോൾ ​​ഗെഹാനയുടെ അറസ്റ്റിലേക്ക് നയിച്ചത്. രാജ്യത്ത് പോൺ വിഡിയോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. 

സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് ഇവർ ആളുകളെ സംഘടിപ്പിക്കുന്നത്. ഇങ്ങനെ വരുന്നവരെ തന്ത്രപരമായി ​ബം​ഗ്ലാവിൽ എത്തിക്കും. ഇവിടെവച്ച് അശ്ലീല രം​ഗങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയും ഇത് ചിത്രീകരിക്കുകയുമാണ് സംഘം ചെയ്യുന്നത്. ഇവരെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയിഡ് നടത്തിയത്. നടി 87 അശ്ലീല വിഡിയോകൾ ചിത്രീകരിച്ച് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതിന് പൊലീസിന്റെ പക്കൽ തെളിവുണ്ട്. രണ്ടായിരം രൂപ സബ്‌സ്‌ക്രിപ്‌ഷൻ ചാർജ്ജ് ഈടാക്കിയാണ് വെബ്സൈറ്റിന്റെ ആക്സസ് നൽകുന്നത്. 

ഹിന്ദി, തെലുങ്ക് സിനിമകളിലും നിരവധി പരസ്യങ്ങളിലും ​ഗെഹാന അഭിനയിച്ചിട്ടുണ്ട്. 2012 ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിലെ വിജയിയാണ് വന്ദന. ഏക്ത കപൂർ നിർമിച്ച ''ഗന്ദിബാത്' എന്ന വെബ് സീരിസിലെ നായികമാരിൽ ഒരാളാണ് വന്ദന തിവാരി. ഇഷ്‌ക്, ലഖ്‌നൗവി തുടങ്ങിയ ചിത്രങ്ങളിലും ഇവർ വേഷമിട്ടിട്ടുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

'വാരിയല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളില്‍ തുളച്ചുകയറി'; വിഴിഞ്ഞത്ത് കൊല്ലപ്പെട്ട യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മൂഴിക്കല്‍ കൊലപാതകം; നസ്രീനയുടെ അദിനാന്റെയും ഫോണുകള്‍ കിണറ്റില്‍; നിര്‍ണായക തെളിവുകള്‍; ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ബിജെപിക്ക്; അഞ്ച് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

വിവാഹത്തിന് ഒരുപവന്‍ സ്വര്‍ണം; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ; ആറ് ഗ്യാസ് സിലിണ്ടര്‍ സൗജന്യം; പ്രകടന പത്രികയുമായി വിജയ്

SCROLL FOR NEXT