Mohini ഫെയ്സ്ബുക്ക്
Entertainment

'ഏഴ് തവണ ജീവനൊടുക്കാന്‍ ശ്രമിച്ചു, ഭര്‍ത്താവിന്റെ ബന്ധുവായ സ്ത്രീ എനിക്കെതിരെ കൂടോത്രം ചെയ്തു'; ജീവിതത്തെക്കുറിച്ച് മോഹിനി

ജീസസിലുള്ള വിശ്വാസമാണ് എന്നെ രക്ഷിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഒരുകാലത്ത് തെന്നിന്ത്യയിലെ നിറ സാന്നിധ്യമായിരുന്നു മോഹിനി. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നിന്ന താരം. ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം അകലം പാലിക്കുകയാണ് മോഹിനി. കഴിഞ്ഞ ദിവസം തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് മോഹിനി തുറന്ന് പറഞ്ഞിരുന്നു.

തനിക്ക് വിഷാദരോഗമായിരുന്നുവെന്ന് പറയുന്ന മോഹിനി ബന്ധുവിന്റെ കൂടോത്രമാണ് അതിന് പിന്നിലെന്നും പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹിനിയുടെ ആരോപണം. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും മോഹിനി പറയുന്നു. ആ അവസ്ഥയില്‍ നിന്നും തന്നെ രക്ഷിച്ചത് ജീസസ് ആണെന്നും താരം പറയുന്നു.

''വിവാഹശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍ ഞാന്‍ വിഷാദത്തിലേക്ക് വീണുപോയി. എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും എനിക്ക് വിഷാദമുണ്ടായി. ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. ഒരിക്കലല്ല, ഏഴ് വട്ടം'' എന്നാണ് മോഹിനി പറയുന്നത്.

''ഒരിക്കല്‍ ഞാനൊരു ജോത്സ്യനെ കണ്ടു. അദ്ദേഹമാണ് പറയുന്നത് ആരോ എനിക്ക് കൂടോത്രം ചെയ്തതാണെന്ന്. ആദ്യം ഞാന്‍ ചിരിച്ചുതള്ളി. പിന്നെയാണ് എങ്ങനെയാണ് എനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായതെന്ന് ചിന്തിക്കുന്നത്. അപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നതും പുറത്ത് വരാന്‍ ശ്രമിക്കുന്നതും. എന്റെ ജീസസാണ് എനിക്ക് കരുത്ത് തന്നത്'' താരം പറയുന്നു.

''ഞാന്‍ ചിന്തിച്ചതത്രയും മരണത്തെക്കുറിച്ച് മാത്രമായിരുന്നു. എല്ലാമുണ്ടായിട്ടും എന്തുകൊണ്ട് എനിക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. എന്റെ ഭര്‍ത്താവിന്റെ കസിന്‍ ആയ സ്ത്രീയാണ് എനിക്ക് മേല്‍ കൂടോത്രം ചെയ്തത്. ജീസസിലുള്ള വിശ്വാസമാണ് എന്നെ രക്ഷിച്ചത്'' എന്നും മോഹിനി പറയുന്നു. ബ്രാഹ്മണയായിരുന്ന മോഹിനി 2006ലാണ് ക്രിസ്തുമതം സ്വീകരിക്കുന്നത്.

മലയാളികള്‍ക്ക് സുപരിചിതയാണ് മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, നാടോടി, സൈന്യം, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, മായപ്പൊന്മാന്‍, ഒരു മണവത്തൂര്‍ കനവ്, വേഷം, മീനാക്ഷി കല്യാണം, പട്ടാഭിഷേകം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ജയറാം, നന്ദമുരി ബാലകൃഷ്ണ, വിഷ്ണുവര്‍ധന്‍, വിക്രം, ശരത്കുമാര്‍, രവിചന്ദ്രന്‍, സുരേഷ് ഗോപി, മോഹന്‍ ബാബു, ശിവരാജ്കുമാര്‍ തുടങ്ങിയ താരങ്ങള്‍ക്കെല്ലാം ഒപ്പം മോഹിനി അഭിനയിച്ചിട്ടുണ്ട്. അക്ഷയ് കുമാറിന്റെ നായികയായാണ് ഹിന്ദിയിലെത്തുന്നത്.

Actress Mohini says she tried to end her life seven times. accuses her husband's cousin of using spells on her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT