പാര്‍വതി കൃഷ്ണ/ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

86 കിലോയില്‍ നിന്ന് 57 കിലോയിലേക്ക്; 'സ്വയം അഭിമാനം തോന്നുന്നു'; വിഡിയോയുമായി പാര്‍വതി കൃഷ്ണ

യൂട്യൂബ് ചാനലിലൂടെയാണ് താരം 30 കിലോ ഭാരം കുറച്ച അനുഭവം പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

സിനിമയിലും സീരിയലിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് പാര്‍വതി കൃഷ്ണ. ബേസില്‍ നായകനായി എത്തിയ കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ പാര്‍വതി എത്തിയിരുന്നു. ഇപ്പോള്‍ തന്റെ വെയിറ്റ് ലോസ് ജേണിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 86 കിലോയില്‍ നിന്ന് 57 കിലോ ആയി ഭാരം കുറച്ചെന്നാണ് പാര്‍വതി പറയുന്നത്. 

യൂട്യൂബ് ചാനലിലൂടെയാണ് താരം 30 കിലോ ഭാരം കുറച്ച അനുഭവം പങ്കുവച്ചത്. ഗര്‍ഭിണിയാവുന്നതിന് മുന്‍പ് 55-57 കിലോ ആയിരുന്നു വെയ്റ്റ്. എന്നാല്‍ ഗര്‍ഭിണിയായതോടെ ഇത് 86ലേക്ക് വര്‍ധിച്ചു. പ്രസവിച്ചതിന് ശേഷം 82ലേക്ക് എത്തി. എന്നാല്‍ പിന്നീട് കൃത്യമായി ശരീരഭാഗം കുറക്കാനായത് ഫിറ്റ്ട്രീറ്റ് കപ്പിളിന്റെ സഹായത്തോടെയാണ് എന്നാണ് പാര്‍വതി പറയുന്നത്. 

മകള്‍ ചെറിയ രീതിയില്‍ ഭക്ഷണം കഴിച്ചു തുടങ്ങിയതിന് ശേഷമാണ് ഡയറ്റിങ് ആരംഭിക്കുന്നത്. ഇഷ്ട ഭക്ഷണങ്ങളെ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നില്ല ഡയറ്റ്. ഇഷട ഭക്ഷണത്തിന്റെ അളവ് കുറക്കുകയാണ് ചെയ്തത്. പഞ്ചസാര കലര്‍ന്ന വസ്തുക്കളും എണ്ണയില്‍ പൊരിച്ച ഭക്ഷണവും ജങ്ക് ഫുഡ്‌സും പൂര്‍ണമായി ഒഴിവാക്കി എന്നാണ് താരം പറയുന്നത്. കൃത്യമായ ഡയറ്റിനൊപ്പം വ്യായാമം കൂടിയായതോടെ വളരെ പെട്ടെന്ന് താന്‍ ഉദ്ദേശിച്ച വെയ്റ്റിലേക്ക് എത്താനായെന്നും പാര്‍വതി കൃഷ്ണ പറയുന്നത്. 

ഡയറ്റ് തെറ്റിക്കാതെ തന്റെ ശരീരഭാരം കുറച്ചതില്‍ സ്വയം അഭിമാനമുണ്ട് എന്നാണ് പാര്‍വതി പറയുന്നത്. ആദ്യത്തെ രണ്ടു മൂന്നു മാസത്തില്‍ 20 കിലോയോളം കുറക്കാനായി. അതിനു ശേഷം ഭാരം കുറക്കാനായിരുന്നു ബുദ്ധിമുട്ടിയത്. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി തടി കുറയ്ക്കാന്‍ നില്‍ക്കരുത്. നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി തോന്നുകയാണെങ്കില്‍ മാത്രം ചെയ്!തല്‍ മതിയെന്നും പാര്‍വതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT