വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഷോർട്സിന്റെ നീളം കുറഞ്ഞു, പാന്റ്സ് ധരിക്കാൻ മറന്നോ എന്ന് ആരാധകർ; രശ്മിക മന്ദാനയ്ക്ക് വിമർശനം, വിഡിയോ 

സ്വെറ്റ്ഷർട്ടും ഡെനിം ഷോർട്സുമാണ് നടി ധരിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽമീഡിയയിൽ വിമർശനം ഏറ്റുവാങ്ങുകയാണ് നടി രശ്മിക മന്ദാന. മുംബൈ എയർപ്പോർട്ടിൽ എത്തിയ നടിയുടെ വേഷമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. സ്വെറ്റ്ഷർട്ടും ഡെനിം ഷോർട്സുമാണ് നടി ധരിച്ചിരുന്നത്. ഷോർട്ട്സിന്റെ ഇറക്കം കുറഞ്ഞെന്നാണ് വിമർശകരുടെ ആരോപണം.

പ്രശസ്തി കൂടുമ്പോൾ തുണിയുടെ നീളം കുറയുമോ എന്ന പതിവ് ചോദ്യവുമായാണ് വിമർശനങ്ങൾ ഉയരുന്നത്. പാന്റ്സ് ധരിക്കാൻ മറന്നോ എന്നാണ് മറ്റൊരുകൂട്ടരുടെ പരിഹാസം. എന്ത് ധരിക്കണം എന്നത് അവരുടെ വസ്ത്രസ്വാതന്ത്ര്യമാണ് എന്നു പറഞ്ഞ് താരത്തെ പിന്തുണച്ചെത്തുന്നവരും ഉണ്ട്. 

അല്ലു അർജുൻ ചിത്രം പുഷ്പയാണ് താരത്തിന്റെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. അല്ലു അർജുൻ അവതരിപ്പിക്കുന്ന പുഷ്പയുടെ കാമുകി ശ്രീവല്ലിയുടെ വേഷമാണ് രശ്മിക അവതരിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും