ഷക്കീലയും മകൾ മില്ലയും/ ഫേയ്സ്ബുക്ക് 
Entertainment

ഇതെന്റെ മകൾ മില്ല, ദുരിതകാലത്ത് എന്റെ കൂടെ നിന്നവൾ, വളർത്തുമകളെ പരിചയപ്പെടുത്തി ഷക്കീല

ട്രാൻസ്ജൻഡറായ മില്ലയാണ് ഷക്കീലയുടെ ദത്തു പുത്രി

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ ലോകത്തിന് ഇന്നും ആവേശമാണ് ഷക്കീല. 90കളിൽ യുവാക്കളുടെ ആവേശമായിരുന്ന സുന്ദരി ആ വേഷം അഴിച്ചുവച്ചിട്ട് വർഷങ്ങളായി. ഷക്കീലയുടെ ശക്തമായ നിലപാടുകൾ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളും കയ്യടി നേടാറുണ്ട്. ഇപ്പോൾ തന്റെ മകളെ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. 

ട്രാൻസ്ജൻഡറായ മില്ലയാണ് ഷക്കീലയുടെ ദത്തു പുത്രി. അതീവ വൈകാരികമായായിരുന്നു മകളെക്കുറിച്ച് താരം പറഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നാണ് താരം പറഞ്ഞത്. അതുപോലെ തന്റെ മകളെ എന്നും പിന്തുണയ്ക്കുമെന്നും ഷക്കീല വ്യക്തമാക്കി.

ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. പിന്നീട് സ്വന്തം മകളായി വളർത്തി. ഇന്ന് മില്ല തിരക്കുള്ള ഫാഷന്‍ ഡിസൈനർ കൂടിയാണ്. നിലവിൽ സിനിമാ തിരക്കുകൾ ഇല്ലാതെ ചെന്നൈയിൽ താമസിച്ച് വരികയാണ് താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം