വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

അനുസരണകേടുകൊണ്ട് വന്നതല്ല, ഒട്ടും പ്രതീക്ഷിക്കാതെ കോവിഡ്; അനുഭവം പങ്കുവച്ച് സുബി സുരേഷ് 

പത്തു ദിവസത്തിനുശേഷം നെഗറ്റീവ് ആയെങ്കിലും രോഗമുണ്ടെന്ന് അറിഞ്ഞ ദിവസം വളരെയധികം ഭയപ്പെട്ടെന്ന് താരം 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പോസിറ്റീവ് ആയ അനുഭവം പങ്കുവച്ച് നടിയും അവതാരകയുമായ സുബി സുരേഷ്. ഷൂട്ടിങ്ങിനു പോകുമ്പോഴും മറ്റാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുമ്പോഴുമെല്ലാം ഒരുപാട് സൂക്ഷിച്ചെങ്കിലും അപ്രതീക്ഷിതമായി കോവിഡ് ബാധിതയായതിനെക്കുറിച്ചാണ് സുബി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചത്. 

സാധാരണ കഫകെട്ടിന്റെ ബുദ്ധിമുട്ടുകളും തലവേദനയും ഉണ്ടാകാറുള്ളതുകൊണ്ട് കോവിഡ് ആണെന്ന് കരുതിയില്ല. ഇതിനിടയില്‍ ഷൂട്ടിങ്ങില്‍ അടക്കം പങ്കെടുത്തിരുന്നു. തിരുവനന്തപുരം യാത്ര നടത്തിയിട്ടും ക്ഷീണമൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ അനിയന്റെ കുഞ്ഞിന്റെ ഇരുപത്തെട്ടുകെട്ട് ചടങ്ങ് നടത്തേണ്ടതുകൊണ്ട് പരിശോധിച്ചപ്പോഴാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതെന്ന് സുബി പറഞ്ഞു.

പത്തു ദിവസത്തിനുശേഷം നെഗറ്റീവ് ആയെങ്കിലും രോഗമുണ്ടെന്ന് അറിഞ്ഞ ദിവസം വളരെയധികം ഭയപ്പെട്ടെന്നാണ് താരത്തിന്റെ വാക്കുകള്‍. ഡബിള്‍ മാസ്‌ക് അടക്കം ഉപയോഗിച്ച് സൂക്ഷിച്ചിട്ടും തന്നെ വൈറസ് പിടികൂടിയ അനുഭവം പങ്കുവച്ച് എല്ലാവരും മുന്‍കരുതല്‍ എടുക്കേണ്ടതിനെക്കുറിച്ചാണ് സുബി വിഡിയോയില്‍ സംസാരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധന നിയന്ത്രണ സ്വിച്ച് തകരാറിലായി; ലണ്ടന്‍-ബംഗളൂരു എയര്‍ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി

കേരളത്തിന് 3795 കോടി റെയില്‍വേ ബജറ്റ് വിഹിതം, ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

നിളാ തീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നത് സാംസ്‌കാരിക നവോത്ഥാനം; ആശംസകളുമായി ശശി തരൂര്‍

പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്‍കി സമസ്ത

കെ ഡിസ്കിൽ പേഴ്സണാലിറ്റി ഡെവലപ്മെ​ന്റ് പ്രൊഫഷണലുകളെ നിയമിക്കുന്നു, ബിരുദമുള്ളവർക്ക് അവസരം; ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം

SCROLL FOR NEXT