Entertainment

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

വ്‌ളോഗര്‍ ഷാമോനും സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ സാഹസിക യാത്ര

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി വിന്‍സി അലോഷ്യസിന്റെ ട്രക്കിങ് വിഡിയോ. വ്‌ളോഗര്‍ ഷാമോനും സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ സാഹസിക യാത്ര. ട്രക്കിങ്ങിനിടയിലെ രസകരമായ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ഷാമോന്‍ തന്നെയാണ് പങ്കുവച്ചത്. വിന്‍സി അല്ല ഫെയില്‍സി എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ.

ട്രക്കിങ്ങിനിടയില്‍ വിന്‍സി കാല്‍തെന്നി വെള്ളത്തില്‍ വീഴുന്നതും പാമ്പിന്‍ തോല്‍ കണ്ട് പേടിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. ഇസുസു പിക്കപ്പിലായിരുന്നു വിന്‍ സി.യുടെയും ഷാമോന്റെയും യാത്ര. പിക്കപ്പിനു പിന്നില്‍ നിന്നുകൊണ്ട് വിഡിയോയ്ക്ക് പോസ് ചെയ്ത വിന്‍സി പല തവണ ബാലന്‍സ് തെറ്റി വീഴുന്നുണ്ട്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് വിഡിയോ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിഡിയോയ്്ക്ക് താഴെ രസകരമായ കമന്റുകള്‍ നിറയുകയാണ്. ഇതിനെ മലയാള സിനിമയ്ക്ക് വേണം, ബാക്കി വെച്ചേക്കണേ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. നിറത്തിലെ ജോമോള്‍: നീയെന്നേ തോല്‍പ്പിച്ച് കളഞ്ഞല്ലോടീ- എന്നായിരുന്നു മറ്റൊരു കമന്റ്. 'വിന്‍'സി, 'ഫെയില്‍'സി അല്ല 'ഫണ്‍'സി ആണെന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

SCROLL FOR NEXT