Krishna Raj, Meenakshi Anoop ഫെയ്സ്ബുക്ക്
Entertainment

'ഈ കൊച്ചിനെ കാക്ക കൊത്തുന്ന എല്ലാ ലക്ഷണവുമുണ്ട്'; മീനാക്ഷിക്കെതിരെ വിദ്വേഷ പോസ്റ്റുമായി കൃഷ്ണ രാജ്

'മത മതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷത' എന്നായിരുന്നു മീനാക്ഷി പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

നടിയും അവതാരകയുമായ മീനാക്ഷി അനൂപിനെതിരെ വിദ്വേഷ പോസ്റ്റുമായി അഡ്വ. കൃഷ്ണ രാജ്. മത നിരപേക്ഷതയെക്കുറിച്ച് കഴിഞ്ഞ ദിവസം മീനാക്ഷി പറഞ്ഞത് വാര്‍ത്തയായിരുന്നു. താരത്തിന്റെ നിലപാടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയയുമെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്വേഷ പോസ്റ്റുമായി കൃഷ്ണ രാജ് എത്തിയിരിക്കുന്നത്.

''സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. ചെറിയ വായില്‍ വലിയ വര്‍ത്താനം പറയുന്ന ഈ കൊച്ചിനെ മിക്കവാറും കാക്ക കൊത്തുന്ന എല്ലാ ലക്ഷണവും ഉണ്ട്.'' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. മീനാക്ഷിയുടെ പോസ്റ്റിനെക്കുറിച്ചുള്ള വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കിട്ടു കൊണ്ടായിരുന്നു കൃഷ്ണ രാജിന്റെ പ്രതികരണം.

'മത മതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷത' എന്നായിരുന്നു മീനാക്ഷി തന്റെ പോസ്റ്റില്‍ പറഞ്ഞത്. 'ചോദ്യം, 'നമ്മുടെ നാട്ടില്‍ മത നിരപേക്ഷത എന്നത് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സാധ്യമാണോ'. വളരെ വലിയ അര്‍ത്ഥ തലങ്ങളുള്ള വിഷയമാണ് എന്റെ അറിവിന്റെ പരിമിതിയില്‍ ചെറിയ വാചകങ്ങളില്‍ ഉത്തരം, 'മത'മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും 'മതനിരപേക്ഷത'യെന്നാണെന്റെ 'മതം' എന്നായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്.

മീനാക്ഷിയ്‌ക്കെതിരായ കൃഷ്ണ രാജിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുമ്പും സമാനമായ പോസ്റ്റുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് കൃഷ്ണ രാജ്. നസ്രിയയ്ക്കും ഫഹദ് ഫാസിലിനുമെതിരായ കൃഷ്ണ രാജിന്റെ പോസ്റ്റും വിവാദമായിരുന്നു.

അതേസമയം പാഠപുസ്തകങ്ങളില്‍ ദളിതരെക്കുറിച്ച് പഠിപ്പിക്കുന്നതില്‍ മാറ്റം വരുത്തണമെന്ന് മീനാക്ഷി പറഞ്ഞതും വാര്‍ത്തയായിരുന്നു. ജാതി പിരമിഡ് പഠിപ്പിക്കുന്നതിനൊപ്പം തന്നെ ദളിതരെ തൊട്ട്കൂടാത്തവരാക്കിയത് ആരാണെന്നും പഠിപ്പിക്കണമെന്നാണ് മീനാക്ഷി പറഞ്ഞത്. താരത്തിന്റെ നിലപാടിന് പിന്തുണയുമായി നിരവധി പേരെത്തിയിരുന്നു.

Adv Krishna Raj makes hateful comment against Meenakshi Anoop. Social media reacts strongly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡൽഹി സ്ഫോടനത്തിൽ സുപ്രധാന പങ്ക്; 'മാഡം സർജൻ' ഷഹീനടക്കം 4 പേർ എൻഐഎ കസ്റ്റഡിയിൽ

മമ്മൂട്ടി 'സയനൈഡ് മോഹന്‍' എങ്കില്‍ കാണാന്‍ കാത്തിരിക്കണം; കളങ്കാവല്‍ റീലീസ് നീട്ടി

'മരിക്കുമെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ചു'; ഇടുക്കിയില്‍ യുവതിയും മകനും മരിച്ച നിലയില്‍

യാത്രക്കാരുടെ ശ്രദ്ധക്ക്: മാവേലിക്കര - ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റപ്പണി; നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

പുലർച്ചെ 2 കാറുകളിലായി കടത്താൻ ശ്രമം; കൊച്ചിയിൽ 100 കിലോ ചന്ദനവുമായി അഞ്ചം​ഗ സംഘം പിടിയിൽ

SCROLL FOR NEXT