ദി പെറ്റ് ഡിക്റ്റക്റ്റീവ് 
Entertainment

'ഹലോ മമ്മി'ക്ക് ശേഷം ഷറഫുദീന്‍; ദി പെറ്റ് ഡീറ്റെക്റ്റീവിന്റെ റിലീസ് തീയതി പുറത്ത്

അനുപമയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടത്.

സമകാലിക മലയാളം ഡെസ്ക്

ഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന 'ദി പെറ്റ് ഡിക്റ്റക്റ്റീവ്' ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. അനുപമയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടത്. ഏപ്രില്‍ 25ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ്പ്രഖ്യാപനം.

ഷറഫുദീന്‍ നായകനായി എത്തിയ അവസാന ചിത്രം 'ഹലോ മമ്മി'യാണ്. ചിത്രം മികച്ച പ്രതികരണത്തോടെ ബോക്‌സ് ഓഫീസ് വിജയം നേടി. അടുത്ത റിലീസ് എന്ന നിലയില്‍ പ്രേക്ഷകര്‍ക്കു ഏറെ പ്രതീക്ഷയുള്ള സിനിമയാണ് 'ദി പെറ്റ് ഡിക്റ്റക്റ്റീവ്'. സമ്പൂര്‍ണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.

ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദര്‍ നായ്കാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബൂഷന്‍ നിര്‍വഹിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനെര്‍ ദീനോ ശങ്കര്‍, ഓഡിയോഗ്രാഫി വിഷ്ണു ശങ്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനര്‍ ഗായത്രി കിഷോര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രണവ് മോഹന്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോറിയിലേക്ക് കാര്‍ പാഞ്ഞു കയറി; ഫുട്പാത്തിലേക്ക് ബൈക്ക് ഇടിച്ചുകയറി; വാഹനാപകടങ്ങളില്‍ ഏഴ് മരണം

വാഹനാപകടങ്ങളില്‍ ഏഴ് മരണം; വയനാട് ടൗണ്‍ഷിപ്പ് ആദ്യഘട്ട ഉദ്ഘാടനം നാളെ; പാകിസ്ഥാന്‍ സെമി കാണുമോ?; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പുത്തന്‍ കറന്‍സിയുമായി പോയ സൈനിക വിമാനം തകര്‍ന്നുവീണു; ബൊളീവിയയില്‍ 15 മരണം; 30ലേറെ പേര്‍ക്ക് പരിക്ക്

പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ തെറിവിളിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മോദിക്കും അമിത്ഷായ്ക്കും വേണ്ടി കയ്യടിക്കണമെന്ന് സുരേഷ് ഗോപി; കയ്യടി ചോദിച്ച് വാങ്ങേണ്ടി വരാറില്ലെന്ന് എംബി രാജേഷ്

SCROLL FOR NEXT