തൃഷ- മന്‍സൂര്‍ അലിഖാന്‍ 
Entertainment

സ്ത്രീ വിരുദ്ധ പരാമര്‍ശം; തൃഷയോട് മാപ്പു പറഞ്ഞ് മന്‍സൂര്‍ അലിഖാന്‍

വാര്‍ത്താക്കുറിപ്പിലൂടെയാണ് മന്‍സൂര്‍ അലിഖാന്റെ ഖേദപ്രകടനം.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടി തൃഷക്കെതിരായ വിവാദപരാമര്‍ശത്തില്‍ മാപ്പുറഞ്ഞ് നടന്‍ മന്‍സൂര്‍ അലിഖാന്‍. വാര്‍ത്താക്കുറിപ്പിലൂടെയാണ് മന്‍സൂര്‍ അലിഖാന്റെ ഖേദപ്രകടനം.

നേരത്തെ വിവാദത്തില്‍ മാപ്പുപറയാനാവില്ലെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ നിലപാട്. മാപ്പുപറയാന്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്നും മന്‍സൂര്‍ അലിഖാന്‍ ചോദിച്ചിരുന്നു. താന്‍ തമാശ രൂപേണയാണ് ആ പരാമര്‍ശം നടത്തിയത്. നിരവധി മുന്‍നിര നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം തന്റെ സ്വഭാവത്തെ കുറിച്ച് നന്നായി അറിയാം. ഇപ്പോള്‍ നടക്കുന്ന ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങുന്ന വ്യക്തിയല്ല താനെന്നുമായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പ്രതികരിച്ചത്. 

വിഷയത്തില്‍ സ്വമേധയാ കെസെടുത്ത ദേശീയ വനിതാ കമ്മീഷന്‍ നിയമ നടപടി സ്വീകരിക്കാന്‍ ഡിജിപിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 

ലിയോയില്‍ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോള്‍ തനിക്കൊപ്പം ഒരു ബെഡ്‌റൂം സീന്‍ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും അതുണ്ടായില്ലെന്നുമായിരുന്നു സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റില്‍ മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശം. മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് പ്രതീക്ഷിച്ചതെന്നും പക്ഷേ സെറ്റില്‍ തൃഷയെ ഒന്ന് കാണാന്‍ പോലുമായില്ലെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ തൃഷയും രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മന്‍സൂര്‍ എന്നും അയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടില്ലെന്നും തൃഷ എക്‌സില്‍ കുറിച്ചു. 'എന്നെക്കുറിച്ച് മന്‍സൂര്‍ അലി ഖാന്‍ മോശവും അശ്ലീലവുമായ രീതിയില്‍ സംസാരിക്കുന്ന വീഡിയോ കാണാനിടയായി. സെക്‌സിസ്റ്റും, തീരെ മര്യാദയില്ലാത്തതും സ്ത്രീവിരുദ്ധവും വെറുപ്പുളവാക്കുന്നതുമായ പ്രസ്താവനയാണിത്. അയാള്‍ക്ക് ആഗ്രഹിക്കാം, പക്ഷേ അത്രത്തോളം അധഃപതിച്ച ഒരാള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാത്തതില്‍ എന്നെന്നും കടപ്പെട്ടിരിക്കും. അയാള്‍ക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാന്‍ ഏറ്റവുമധികം ശ്രദ്ധിക്കുകയും ചെയ്യും. അയാള്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്'. എന്നായിരുന്നു തൃഷയുടെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT