Ahaana Krishna ഇന്‍സ്റ്റഗ്രാം
Entertainment

ലൈംഗികമായി അധിക്ഷേപിക്കുന്ന അമ്മൂമ്മ, സ്വത്ത് ചോദിച്ച് പോയിട്ടില്ല, എല്ലാത്തിനും തെളിവുണ്ട്; വെളിപ്പെടുത്തി അഹാന കൃഷ്ണ

ആ മറുപടികളിലേക്ക് നയിച്ച മെസ്സേജുകളും സംഭാഷണങ്ങളും അവര്‍ എന്തുകൊണ്ടാണ് മറച്ചുവയ്ക്കുന്നത്?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

തനിക്കും കുടുംബത്തിനുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ. തന്റെ അമ്മൂമ്മയും കസിനും ഉന്നയിച്ച ആരോപണങ്ങളെല്ലാം തള്ളിക്കളയുകയാണ് അഹാന. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം. സത്യം തെളിയിക്കുന്ന ചാറ്റുകളും വിഡിയോകളും ഓഡിയോകളും തന്റെ പക്കലുണ്ടെന്നാണ് അഹാന പറയുന്നത്.

തനിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചരണം നടത്തിയ കസിനെതിരെ കേസ് നല്‍കാന്‍ നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ ഭാവിയോര്‍ത്ത് അതില്‍ നിന്നും പിന്മാറുകയാണെന്ന് അഹാന പറയുന്നത്. 202 ഒക്ടോബര്‍ മുതല്‍ അമ്മൂമ്മയും തങ്ങളും തമ്മിലുള്ള ബന്ധം വഷളായതായും അഹാന പറയുന്നു.

''നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു വിഷയം പൊതുമധ്യത്തിലെത്തി. വികാരങ്ങള്‍ തീവ്രമാകുമ്പോള്‍, പലപ്പോഴും നമ്മള്‍ തലച്ചോറു കൊണ്ടല്ല, ഹൃദയം കൊണ്ടാണ് പ്രതികരിക്കുന്നത്. എന്റെ അമ്മ അര്‍ഹിക്കാത്ത വിമര്‍ശനങ്ങള്‍ നേരിടുന്നത് കണ്ടപ്പോള്‍, പ്രതികരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു'' എന്നാണ് അഹാന പറയുന്നത്.

''എന്റെ അമ്മൂമ്മയും ഞങ്ങളില്‍ ചിലരും തമ്മിലുള്ള ബന്ധം 2025 ഒക്ടോബര്‍ മുതല്‍ വഷളായതാണ്. അതിന് പൂര്‍ണ ഉത്തരവാദി അവരാണ്. എന്റെ അമ്മൂമ്മയോട് ഞാന്‍ ഒരു പ്രത്യേക രീതിയില്‍ സംസാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടെങ്കില്‍, അതിന് കാരണം ഒരു അമ്മൂമ്മയും അവരുടെ കൊച്ചുമക്കളോട് സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ എന്നോട് സംസാരിച്ചതുകൊണ്ടാണ്. അവര്‍ ഉപയോഗിച്ച വാക്കുകള്‍ അതിരുകടന്നതായിരുന്നു. അശ്ലീലവും ലൈംഗികമായി അധിക്ഷേപിക്കുന്നതും ഒരു അമ്മൂമ്മയില്‍ നിന്ന് കേള്‍ക്കാന്‍ അസാധ്യവുമായ കാര്യങ്ങളായിരുന്നു'' എന്നാണ് അഹാന പറയുന്നത്.

''അമ്മൂമ്മ ഫോണില്‍ നിന്ന് ഞാന്‍ അയച്ചതെന്ന് പറഞ്ഞ് ചില മെസ്സേജുകള്‍ വായിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അവരോട് എനിക്ക് ഒരൊറ്റ ചോദ്യമേ ചോദിക്കാനുള്ളൂ: മറ്റൊരാളുടെ മറുപടികള്‍ മാത്രം വായിച്ചു കേള്‍പ്പിക്കുമ്പോള്‍, ആ മറുപടികളിലേക്ക് നയിച്ച മെസ്സേജുകളും സംഭാഷണങ്ങളും അവര്‍ എന്തുകൊണ്ടാണ് മറച്ചുവയ്ക്കുന്നത്?'' എന്നും അഹാന ചോദിക്കുന്നു.

താന്‍ അമ്മൂമ്മയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം തികച്ചും അസത്യമാണെന്നും അഹാന പറയുന്നു. അപ്പൂപ്പന്റെ മരണത്തിന് 2 മാസത്തിന് ശേഷം, കുടുംബപരമായ ചില കാര്യങ്ങള്‍ സംസാരിക്കാന്‍ താനും അമ്മയും അനിയത്തിമാരും ഒരു സുഹൃത്തും കൂടി അമ്മൂമ്മയെ സന്ദര്‍ശിച്ച സംഭവത്തെക്കുറിച്ചാണ് അവര്‍ പറയുന്നത്. അന്ന് തങ്ങള്‍ അവിടെ എത്തിയത് മുതല്‍ തിരികെ പോകുന്നതുവരെയുള്ള മുഴുവന്‍ റെക്കോര്‍ഡിങും കയ്യിലുണ്ടെന്നും അഹാന പറയുന്നു. മുന്‍പും സംഭവിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചു എന്ന് അമ്മൂമ്മ അവകാശപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇത്തരം സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് തങ്ങള്‍ പതിവാക്കിയിരുന്നുവെന്നും താരം പറയുന്നു.

അവര്‍ രണ്ടുപേരും ചേര്‍ന്ന് തനിക്കെതിരെ ഉന്നയിച്ച മറ്റ് പല ആരോപണങ്ങളും അസത്യമാണ്. ചാറ്റുകളിലും റെക്കോര്‍ഡിങ്ങുകളിലും സത്യം ഭദ്രമാണ്, അത് തെളിയിക്കേണ്ട ദിവസം വന്നാല്‍ പുറത്ത് വിടുമെന്നും അഹാന പറയുന്നു. സാമ്പത്തിക സുരക്ഷയ്‌ക്കോ അനന്തരവകാശത്തിനോ വേണ്ടി തങ്ങള്‍ ഒരിക്കലും മാതാപിതാക്കളേയും മുത്തശ്ശിമാരേയും ആശ്രയിച്ചിട്ടില്ലെന്നും അഹാന പറയുന്നു. തങ്ങള്‍ ജീവിക്കുന്നത് സ്വന്തം അധ്വാനത്തിലൂടെയാണും അതില്‍ അഭിമാനിക്കുന്നതായും താരം പറയുന്നു.

Ahaana Krishna gives clarification on allegations against her family. Pens what happened with her grand mother in a lengthy post. Says she got all the evidence to prove her innocence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെരുമഴയില്‍ ഒറ്റയ്ക്ക് നെഞ്ചുംവിരിച്ച് നിന്ന് പൊലീസ് വാന്‍ തടഞ്ഞിട്ടു; മുംബൈ സമരത്തിലെ ചുണക്കുട്ടിയായ റിയ അഹിര്‍ ആരാണ്?

CJP Jantar Mantar Protest Live: കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി; ഭരണഘടനാ ക്ലബ്ബിൽ ഉച്ചയ്ക്ക് 12.30-ന് ചർച്ച നടക്കും

എംഎല്‍എയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജപ്രചരണം; പി കെ ശ്രീമതി നിയമനടപടിക്ക്

നിങ്ങളുടെ അമിതവണ്ണത്തിന് പിന്നിൽ ഇൻഫ്ലമേഷൻ ആണോ, എങ്ങനെ തിരിച്ചറിയാം?

'ലോകകപ്പ് ഫൈനല്‍ ആയിരുന്നു അര്‍ജന്റീനയ്ക്കായുള്ള എന്റെ അവസാന മത്സരം'; ഓട്ടമെന്‍ഡി ബൂട്ടഴിച്ചു