AJith Kumar 
Entertainment

'വാക്കിന് വിലയില്ലാത്തവന്‍, സ്വന്തം കാര്യം വന്നപ്പോള്‍ നിലപാട് മറന്നു'; പരസ്യത്തില്‍ അഭിനയിച്ച അജിത്തിന് വിമര്‍ശനം

വളരെ ചെലവുള്ളതാണ് റേസിങ്. അതിനായി പണം കണ്ടെത്തേണ്ടതുണ്ട്.

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിക്കുന്ന താരമാണ് അജിത് കുമാര്‍. സിനിമയ്ക്ക് പുറമെയുള്ള ജീവിതം സ്വകാര്യമാക്കി വെക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ അജിത്തിനെ സ്‌ക്രീനിലല്ലാതെ മറ്റൊരു വേദിയിലും കാണില്ല. ഈ ശീലം കാരണം വിവാദങ്ങളും അജിത്തിനെ തേടി അധികമെത്താറില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് അജിത്തിന് നേരിടേണ്ടി വരുന്നത്.

വാക്ക് തെറ്റിച്ചുവെന്ന വിമര്‍ശനമാണ് അജിത് നേരിടുന്നത്. സോഫ്റ്റ് ഡ്രിങ്ക്‌സിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് അജിത്തിനെ സോഷ്യല്‍ മീഡിയയില്‍ വെറുക്കപ്പെട്ടവനാക്കിയിരിക്കുന്നത്. കാലങ്ങളായി അജിത് കുമാര്‍ പരസ്യങ്ങളില്‍ അഭിനയിക്കാറില്ല. സ്വന്തം സിനിമകളുടെ പ്രൊമോഷന് വേണ്ടി പോലും അജിത് എത്താറില്ല. അങ്ങനെയുള്ള അജിത് കോളയുടെ പരസ്യത്തില്‍ എത്തിയതാണ് വിമര്‍ശിക്കപ്പെടുന്നത്.

കാമ്പ കോളയുടെ പുതിയ ഡ്രിങ്ക് ആയ പര്‍പ്പിള്‍ എനര്‍ജിയുടെ പരസ്യത്തിലാണ് അജിത് കുമാര്‍ എത്തിയിരിക്കുന്നത്. നടനായിട്ടല്ല, തന്റെ റേസിങ് വേഷത്തിലാണ് അജിത് പരസ്യത്തിലെത്തിയിരിക്കുന്നത്. താരത്തിന്റെ ഈ അപ്രതീക്ഷിത നീക്കം സിനിമാ പ്രേമികളേയും ആരാധകരേയുമെല്ലാം ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ മുന്‍നിലപാടുകളില്‍ നിന്നും അജിത് കാലുമാറിയെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.

നേരത്തെ നല്ല സിനിമയ്ക്ക് ഒരു പ്രചരണവും വേണ്ടതില്ലെന്നും അത് സ്വയം പ്രചരിച്ചിപ്പിക്കപ്പെടും എന്നും പറഞ്ഞയാളാണ് അജിത് കുമാറെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. തന്റെ സിനിമകളുടെ പ്രൊമോഷന്‍ പരിപാടികളിലൊന്നും അജിത് കുമാര്‍ പങ്കെടുക്കാറില്ല. അങ്ങനെയുള്ള അജിത് ഇപ്പോഴൊരു പരസ്യത്തില്‍ വന്നത് ഇരട്ടത്താപ്പാണെന്നാണ് ചിലര്‍ പറയുന്നത്.

സ്വന്തം റേസിങ് ടീമിന് വേണ്ടിയാണ് അജിത് ഇപ്പോള്‍ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. സ്വന്തം വ്യക്തിഗത ബിസിനസിലേക്ക് വന്നപ്പോള്‍ അജിത് നിലപാടുകളില്‍ വെള്ളം ചേര്‍ത്തുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം താരത്തെ അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്.

മറ്റ് നടന്മാരെപ്പോലെയല്ല അജിത്. റേസിങില്‍ രാജ്യത്തിന് ഒരു അടയാളമുണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ്. വളരെ ചെലവുള്ളതാണ് റേസിങ്. അതിനായി പണം കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ അജിത് പരസ്യം ചെയ്തതില്‍ തെറ്റില്ലെന്നും അവര്‍ പറയുന്നു. തനിക്ക് വേണ്ടി മാത്രമല്ല, തന്റെ ടീമിന് വേണ്ടി കൂടിയാണ് അജിത് പരസ്യം ചെയ്തതെന്നും അവര്‍ പറയുന്നു.

Social media is furious with Ajith Kumar for doing ad. fans calls him hypocrite as he changes his stand on ads and promotions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 സീറ്റെങ്കിലും കിട്ടണം; യുഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കി; സംരക്ഷിച്ചത് പിണറായി വിജയന്‍'

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മുംബൈയില്‍ അഞ്ച് ഏക്കറില്‍ ആഡംബര പ്രോപ്പര്‍ട്ടി സ്വന്തമാക്കി കോഹ്‌ലിയും അനുഷ്‌കയും

'ബലാത്സംഗവിവരം അമ്മയോട് പറയുമെന്ന് പറഞ്ഞു; 14കാരിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്'

SCROLL FOR NEXT