വിടാമുയർച്ചി  ഫെയ്സ്ബുക്ക്
Entertainment

'മാസ് ആക്ഷൻ രം​ഗങ്ങൾ, സ്കോർ ചെയ്ത് തിരക്കഥയും; ഇത് അജിത്തിന്റെ വിളയാട്ടം'; വിടാമുയർച്ചി എക്സ് പ്രതികരണങ്ങൾ

ആക്ഷൻ, സസ്പെൻസ്, ട്വിസ്റ്റ്, ഇമോഷൻ എല്ലാം ചിത്രത്തിലുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.

സമകാലിക മലയാളം ഡെസ്ക്

രണ്ട് വർഷത്തിന് ശേഷം അജിത് ചിത്രം തിയറ്ററുകളിലെത്തുന്നു എന്നതു കൊണ്ട് തന്നെ വിടാമുയർച്ചിക്ക് മേൽ ആരാധകർ വലിയ പ്രതീക്ഷയാണ് നൽകിയിരുന്നത്. ഒരു പക്കാ ആക്ഷൻ പവർ പാക്കഡ് ചിത്രവുമായുള്ള അജിത്തിന്റെ ഈ വരവ് പ്രേക്ഷകർ ഏറ്റെടുത്തു എന്ന് തന്നെയാണ് തിയറ്ററുകളിൽ നിന്നു വരുന്ന പ്രതികരണങ്ങൾ. ആക്ഷൻ, സസ്പെൻസ്, ട്വിസ്റ്റ്, ഇമോഷൻ എല്ലാം ചിത്രത്തിലുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.

ത്രില്ലടിപ്പിക്കുന്ന ആദ്യ പകുതിയും തരക്കേടില്ലാത്ത രണ്ടാം പകുതിയുമാണ് സിനിമയുടേതെന്നാണ് എക്സിൽ പലരും കുറിച്ചിരിക്കുന്നത്. അജിത്തിന്റെ കിടിലൻ പെർഫോമൻസ് തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. സിനിമയിലെ ഡ്യൂപ്പ് ഇല്ലാതെയുള്ള അജിത്തിന്റെ ആക്ഷൻ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി കഴിഞ്ഞു. അതിനൊപ്പം അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്.

ത്രില്ലടിപ്പിക്കുന്ന ആദ്യ പകുതിയും ട്വിസ്റ്റയോടെയുള്ള ഇന്റർവൽ ബ്ലോക്കും സിനിമയുടെ ഹൈലൈറ്റുകളാകുമ്പോള്‍ രണ്ടാം പകുതി അൽപ്പം പതിഞ്ഞ താളത്തിൽ പോകുന്നതായും അഭിപ്രായങ്ങളുണ്ട്. രണ്ടാം പകുതിയിൽ തിരക്കഥ സ്കോർ ചെയ്തിട്ടുണ്ടെന്നും ഒരു എക്സ് ഉപയോക്താവ് കുറിച്ചിട്ടുണ്ട്. മഗിഴ് തിരുമേനിയുടെ ആകർഷകമായ കഥ പറച്ചിലിനെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്.

ചിത്രത്തിലെ അജിത്തിന്റെ കാർ ചെയ്സിങ് രം​ഗങ്ങൾ 'ഒരു രക്ഷയുമില്ലെന്നും' അജിത്തിന്റെ മികച്ച തിരിച്ചു വരവ് ആണ് ചിത്രമെന്നും സോഷ്യൽ മീഡിയയിൽ പലരും കുറിച്ചിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ നടിമാരായ തൃഷയും റെജീന കസാൻട്രയം തിയറ്ററിൽ എത്തിയിരുന്നു. മ​ഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചി നിർമിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT