അഖിൽ അക്കിനേനി, മമ്മൂട്ടി/ ഫയൽ ചിത്രം 
Entertainment

'മമ്മൂട്ടി എന്നെ ഭയപ്പെടുത്തി, എന്തൊരു അഭിനയമാണ്'; പ്രശംസിച്ച് അഖിൽ അക്കിനേനി

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് മികച്ച അനുഭവമായിരുന്നു എന്നാണ് അഖിൽ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്


മ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രമാണ് ഏജന്റ്. അഖിൽ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തിൽ വില്ലൻ റോളിലാണ് സൂപ്പർതാരം എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ഏജന്റിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ വൈറലാവുന്നത് മമ്മൂട്ടിയെക്കുറിച്ചുള്ള അഖിലിന്റെ വാക്കുകളാണ്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് മികച്ച അനുഭവമായിരുന്നു എന്നാണ് അഖിൽ പറയുന്നത്. ​ഗംഭീര അഭിനയമാണ് മമ്മൂട്ടി കാഴ്ചവെച്ചത്.അദ്ദേഹത്തിന്റെ സ്റ്റാർഡവും എക്സ്പീരിയൻസും തന്നെ ഭയപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു. 

അദ്ദേഹം സെറ്റിലേക്ക് വരുമ്പോള്‍ തന്നെ നമുക്കത് തിരിച്ചറിയാന്‍ സാധിക്കും. ഒരു ഇതിഹാസ താരം മാത്രമല്ല വരുന്നത്. ഒരു പ്രത്യകേത തരം ഓറയാണ്. വാതില്‍ തുറന്ന് വരുമ്പോള്‍ തന്നെ ആ എനര്‍ജി ഫീല്‍ ചെയ്യാന്‍ പറ്റും. മാനുഷികമായതിനപ്പുറമേന്തോ ഒന്ന് അദ്ദേഹത്തിനുണ്ട്. അദ്ദേഹം എന്‍റെ സൂപ്പര്‍ സീനിയറാണ്. അദ്ദേഹത്തിന്‍റെ താരപരിവേഷവും എക്സ്പീരിയന്‍സും എന്നെ ഭയപ്പെടുത്തി കളഞ്ഞു. എന്തൊരു അഭിനയമാണ്. എന്തൊരു കഴിവാണ്. - അഖിൽ അക്കിനേനി പറഞ്ഞു. 

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയൊരു ബഹുമതിയാണെന്നും ഒരുപാട് പഠിക്കാന്‍ പറ്റിയെന്നുമാണ് അഖിൽ പറയുന്നത്. അദ്ദേഹത്തെ എപ്പോഴൊക്കെ സ്ക്രീനില്‍ കണ്ടാലും ഒരു എനര്‍ജി ലഭിക്കും. അത്തരമൊരു സ്റ്റാര്‍ഡത്തിൽ നിന്ന് മാത്രമേ അത് ലഭിക്കുകയൊള്ളൂവെന്നും അഖിൽ കൂട്ടിച്ചേർത്തു. സെറ്റിൽ മമ്മൂട്ടി തെലുങ്ക് മാത്രമാണ് സംസാരിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഏപ്രിൽ 28നാണ് റിലീസ് ചെയ്യുന്നത്. നവാഗതയായ സാക്ഷി വൈദ്യയാണ് നായികാ വേഷത്തിൽ എത്തുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രത്തിന്റെ റിലീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ശബരിമല തീര്‍ഥാടകരുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം; വരുന്നു നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, നാളെ നിര്‍മാണ ഉദ്ഘാടനം

'ഞങ്ങളുടെ കോഹിനൂറും കുരുമുളകും നിധികളും എപ്പോള്‍ തിരികെ തരും?'; ബ്രിട്ടീഷ് വിനോദ സഞ്ചാരികളുടെ ഉത്തരം മുട്ടിച്ച് മലയാളി സ്ത്രീകള്‍- വിഡിയോ

ശരീരമാസകലം 20 മുറിവുകള്‍; മകളെ ജീവനോടെ വേണം; ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അമ്മ

തീയേറ്ററില്‍ പൊട്ടി, ആരാധകര്‍ പുതുജീവന്‍ നല്‍കിയ സൂപ്പർ ഹീറോ; റാ-വണ്ണിന് രണ്ടാം ഭാഗം വരുമോ? സൂചന നല്‍കി കിങ് ഖാന്‍

SCROLL FOR NEXT