Akhil Marar, VD Satheesan 
Entertainment

'പറ്റാത്ത കാര്യങ്ങള്‍ ചെയ്തു തരാ മെന്ന് പറഞ്ഞു പറ്റിക്കുന്നത് തെമ്മാടിത്തരം'; നമ്മളങ്ങോട്ട് പൊളിക്കുവല്ലേ..!; പരിഹസിച്ച് അഖില്‍ മാരാര്‍

അപ്പോഴേങ്ങനാ, തൂക്കി ചുവന്ന കരങ്ങളോടെ നമ്മളങ്ങോട്ട് പൊളിക്കുവല്ലേ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രി വിഡി സതീശന്‍ നടത്തിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു വാഹന മോഡിഫിക്കേഷന്‍. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത നേടിയ പ്രഖ്യാപനമായിരുന്നു ഇത്. പിന്നാലെ 18 തരം മോഡിഫിക്കേഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ഈ പട്ടികയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഈ സാഹചര്യത്തില്‍ പരിഹസിച്ചെത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിക്കുന്നതാണ് അഖില്‍ മാരാരുടെ പോസ്റ്റ്. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് ഉറപ്പ് കൊടുക്കുന്നതിനെ അന്തസ്സ് എന്നും പറ്റാത്ത കാര്യങ്ങള്‍ ചെയ്തു തരാം എന്ന് പറഞ്ഞു പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരവും എന്നാണ് പറയേണ്ടതെന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്. അഖില്‍ മാരാരുടെ പോസ്റ്റ് ഇങ്ങനെയാണ്:

അങ്ങനെ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ വാഹന മോഡിഫിക്കേഷന്‍ യാഥാര്‍ഥ്യം ആവുകയാണ്.. അത് എന്തൊക്ക ആണെന്ന് നമുക്കൊന്ന് അറിയാം..

1.വണ്ടിയുടെ ഉള്ളില്‍ പാട്ട് കേള്‍ക്കാന്‍ സ്പീക്കര്‍ അധികമായി ഉപയോഗിക്കാം

2.കളര്‍ ലൈറ്റുകള്‍ ഉപയോഗിക്കാം

3.സ്റ്റിക്കര്‍ വര്‍ക്കുകള്‍ ഉപയോഗിക്കാം

4.സീറ്റ് കവര്‍, ഫ്‌ലോര്‍ മാറ്റ്, സ്റ്റിറിങ് കവര്‍,റിവേഴ്‌സ് കാമറ, മഡ് ഫ്‌ലാപ്പ്, ഡാഷ് ക്യാമറ, പാര്‍ക്കിംഗ് സെന്‍സര്‍, റിവേഴ്‌സ് കാമറ,ഇന്‍ഫോടെയ്ന്‍ മെന്റ് സിസ്റ്റം, ടയര്‍ പ്രഷര്‍ മോനിറ്റര്‍ ഇവയൊക്കെ നമുക്കിനി ചെയ്യാം.

5.50% കാഴ്ച മറയ്ക്കുന്ന സണ്‍ ഫിലിം ചെയ്യാം.

6.മോശമല്ലാത്ത സ്റ്റിക്കര്‍ വര്‍ക്ക് ചെയ്യാം..

7. ക്യാഷ് അടച്ചാല്‍ വണ്ടിയുടെ കളര്‍ മാറ്റം..

8. മുന്‍ കൂട്ടി അനുമതി എടുത്താല്‍ സിഎന്‍ജിയിലേക്ക് മാറാം. ഇതൊക്കെയാണ് ഗതാഗത കമ്മീഷണര്‍ നല്‍കിയ മഹത്തായ മോഡിഫിക്കേഷന്‍ റിപ്പോര്ട്ട്.

അപ്പോഴേങ്ങനാ തൂക്കി ചുവന്ന കരങ്ങളോടെ നമ്മളങ്ങോട്ട് പൊളിക്കുവല്ലേ. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് ഉറപ്പ് കൊടുക്കുന്നതിനെ അന്തസ്സ് എന്നും പറ്റാത്ത കാര്യങ്ങള്‍ ചെയ്തു തരാം എന്ന് പറഞ്ഞു പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരവും എന്നാണ് പറയേണ്ടത്.. നിങ്ങള്‍ക്ക് തീരുമാനിക്കാം.

Akhil Marar mocks VD Satheesan as the vehicle modifications list comes out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പത്തിന് പിന്നാലെ തളിപ്പറമ്പും; 634 ഏക്കർ വഖ‌ഫ് ഭൂമിയിലേക്ക് ശ്രദ്ധ തിരിച്ച് വഖ‌ഫ്ബോർഡ്

അര്‍ജന്റീന, ബ്രസീല്‍ ടീമുകളുടെ ലോകകപ്പ് പോരാട്ടങ്ങള്‍; ദിവസം, സമയം അറിയാം

സഹകരണ ബാങ്കുകളിൽ 133 ഒഴിവുകൾ;സെക്രട്ടറി മുതൽ ക്ലാർക്ക് വരെ അവസരം, അവസാന തീയതി ജൂലൈ 30

എല്ലാം കുടുംബത്തിനു വേണ്ടിയാ! ക്ഷണിക്കപ്പെടാതെ എത്തിയ അതിഥികളെ ഇങ്ങനെ സ്വീകരിക്കാമോ ?; സിനിമാ പ്രേമികൾ ആഘോഷമാക്കിയ 3 ചിത്രങ്ങൾ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 626 lottery result

SCROLL FOR NEXT