Akhil Marar 
Entertainment

വെള്ളപ്പള്ളിയുമായുള്ള കൂടിക്കാഴ്ച; വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടി പലതാണേലും മതം ഒന്ന്: അഖില്‍ മാരാര്‍

സതീശന്‍ അല്ല മുഖ്യ മന്ത്രി എങ്കില്‍ ഞങ്ങള്‍ മന്ത്രി സഭയിലേക്ക് ഇല്ല എന്ന ലീഗ് നിലപാട് ആണ് സതീശന്റെ മുഖ്യമന്ത്രി സ്ഥാനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വെള്ളാപ്പള്ളി നടേശനുമായുള്ള മന്ത്രി ബിന്ദു കൃഷ്ണയുടെ കൂടിക്കാഴ്ച കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം മന്ത്രിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായെത്തിയിരക്കുകയാണ് അഖില്‍ മാരാര്‍. മന്ത്രിമാരെ വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടി പലതാണെങ്കിലും മതം ഒന്നാണ് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

ജമാ അത് ഇസ്ലാമി ലീഗിനെ മുന്‍ നിര്‍ത്തി കളിച്ച കളിയാണ് കെസി വേണുഗോപാലിനെ വെട്ടിയത്. സതീശന്‍ അല്ല മുഖ്യ മന്ത്രി എങ്കില്‍ ഞങ്ങള്‍ മന്ത്രി സഭയിലേക്ക് ഇല്ല എന്ന് ലീഗ് നിലപാട് എടുത്തുവെന്നും അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ കണ്ടത് മഹാപരാധം. തുഷാര്‍ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്വീകരിച്ചത് വലിയ അപരാധം.. ഇപ്പോഴിതാ ആഭ്യന്തര മന്ത്രി വെള്ളാപ്പള്ളി നടേശനെ വീട്ടില്‍ പോയി കണ്ടിരിക്കുന്നു.. സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിനും മീഡിയ മതേതര ചാനലിലെ കലാപ ചര്‍ച്ചകര്‍കന്മാര്‍ക്കും ഒരു സമാധാനമില്ല..

മന്ത്രിമാരെ വിമര്‍ശിക്കുന്നത് അവര്‍ക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് അനുഭാവികള്‍ ആണെന്ന് നിങ്ങള്‍ കരുതിയാല്‍ തെറ്റി.. ഈ വിമര്‍ശിക്കുന്നവര്‍ക്ക് പാര്‍ട്ടി പലതാണെങ്കിലും മതം ഒന്നാണ് എന്നതാണ് പരമമായ സത്യം.. ആ സത്യം മറച്ചു വെയ്ക്കാന്‍ അവരും ആഗ്രഹിക്കുന്നില്ല.. ആ യഥാര്‍ഥ്യമാണ് കേരളത്തില്‍ യുഡിഫ്‌ന് ലഭിച്ച 102 സീറ്റ് എന്ന് പലരും പറയുകയുമില്ല...

ഇനി ഞാന്‍ പറയുന്നത് ആലോചിച്ചു ചിന്തിച്ചു ഉള്‍കൊള്ളാന്‍ ശ്രമിക്കുക.. കേരളത്തില്‍ എന്ത് കൊണ്ടാണ് തുടര്‍ ഭരണം ഉണ്ടായത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യത്തില്‍ ദുരന്തങ്ങളുടെ(പ്രളയം, നിപ്പ, കോവിഡ് )മറവില്‍ ഒരു വിധം രക്ഷപെട്ടപ്പോള്‍ തുടര്‍ ഭരണം ഉറപ്പാക്കിയത് വിജയന്‍ സ്വീകരിച്ച ഹിന്ദു വിരുദ്ധ നിലപാടുകള്‍ ആണ്.. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചതും.. ഇരുട്ടിന്റെ മറവില്‍ പോലീസിനെ കൊണ്ട് സ്ത്രീ രൂപങ്ങളെ കയറ്റി ഇവിടുത്തെ തീവ്രവാദ ഗ്രൂപ്പുകളെ സന്തോഷിപ്പിച്ചതും ..

ഇതിനെ എതിര്‍ത്ത അയ്യപ്പ ഭക്തരെ ജയിലില്‍ അടച്ചു തീവ്രവാദ ഗ്രൂപ്പുകളുടെ ഒപ്പമാണ് സര്‍ക്കാര്‍ എന്ന് ഊട്ടി ഉറപ്പിച്ചതും. പിന്നീട് നാടിന്റെ സംസ്‌ക്കാരം ഇല്ലാതാക്കി മുന്നോട്ട് വന്ന പുരോഗമന ചുംബന സമരങ്ങളെ അനുകൂലിച്ചു വീണ്ടും ഈ ഗ്രൂപ്പിനെ സഹായിച്ചു. അങ്ങനെ തങ്ങള്‍ ആഗ്രഹിക്കുന്നത് പിണറായി ചെയ്തു കൊടുക്കുമെങ്കില്‍ പിണറായി ഭരിക്കട്ടെ എന്ന് ഈ ഗ്രൂപ്പുകള്‍ തീരുമാനിച്ചതാണ് പിണറായി വിജയന് കിട്ടിയ 99 സീറ്റുകള്‍..

അവിടെയും ലീഗ് 15 സീറ്റ് നില നിര്‍ത്തി. രണ്ടാം പിണറായി സര്‍ക്കാര്‍ സത്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ ആണ്. പക്ഷെ ചെയ്യേണ്ട പ്രധാന കാര്യം അവര്‍ ചെയ്തില്ല. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി.. അയ്യപ്പ ഭക്തരെ കേസില്‍ നിന്നും വെറുതെ വിട്ടു..ആഗോള അയ്യപ്പ സംഗമം നടത്തി സംഘികളെക്കാള്‍ വലിയ ഭക്തര്‍ ഞങ്ങള്‍ ആണെന്ന് വരുത്തി തീര്‍ത്തു..

ഇതും പോരാഞ്ഞിട്ട് ജമാ അത് ഇസ്ലാമിയെ പിണറായി വിജയന്‍ തീവ്രവാദികള്‍ എന്ന് വിളിച്ചു. നാടിനു ചെയ്യുന്ന വികസനമോ, ജന ക്ഷേമമോ ഒന്നും ഞങ്ങടെ വിഷയമല്ല ഞങ്ങളെ എതിര്‍ത്താല്‍ നിന്നെ ഞങ്ങള്‍ ഇറക്കും വിജയാ എന്നവര്‍ തീരുമാനിച്ചു. ഈ തീരുമാനം വി ഡി സതീശനുമായി അവര്‍ പങ്ക് വെച്ചു.. വലിയ നിലപാട് ഉള്ള സതീശന്‍ അധികാരം കിട്ടാന്‍ അവരുമായി സഖ്യം ചേര്‍ന്നു..

സതീശനെ മുഖ്യ മന്ത്രി ആക്കാന്‍ അവരും തീരുമാനിച്ചു. ആ ഉറപ്പാണ് 100 സീറ്റില്‍ ഞങ്ങള്‍ ജയിക്കും എന്ന് പറയാന്‍ വി ഡി സതീശനെ പ്രേരിപ്പിച്ചത്.. ആ ഒരൊറ്റ കാരണമാണ് കോണ്‍ഗ്രസ്സില്‍ നിന്ന് അകലാന്‍ എന്നെ പ്രേരിപ്പിച്ചത്.. അല്ലാതെ പിണറായി വിജയനെതിരെ ഒരു സമരം പ്രതി പക്ഷ നേതാവ് ആയ സതീശന്‍ ചെയ്തത് നിങ്ങള്‍ കണ്ടിട്ടുണ്ടോ..? പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തു നടത്തിയ ഏതെങ്കിലും ശക്തമായ പ്രതിഷേധം നിങ്ങള്‍ കണ്ടിട്ടുണ്ടോ..?

എന്തിനു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് 7 ദിവസം ജയിലില്‍ കിടന്നിട്ട് തിരുവനന്തപുരത്തു ഉണ്ടായിട്ട് ജയിലില്‍ ഒന്ന് സന്ദര്‍ശിച്ചിട്ടില്ല. ആദ്യ നാല് വര്‍ഷവും പുസ്തകം വായിച്ചു ഇരുന്നതല്ലാതെ പാര്‍ട്ടിക്കൊ ജനങ്ങള്‍ക്കൊ വേണ്ടാത്ത പ്രതിപക്ഷ നേതാവിനെ ജനകീയന്‍ ആക്കിയതിന് പിന്നില്‍ ആരൊക്കെ ഉണ്ടെന്ന് ഒപ്പം നിന്ന എനിക്കും അറിയാം..

അവസാന ഒരു വര്‍ഷം ഞാന്‍ ഉള്‍പ്പെടെ കേരളത്തില്‍ സമൂഹ മാധ്യമ ശബ്ദമായ പലരേയും സൗഹൃദം നടിച്ചു കൂടെ കൂട്ടി പുള്ളിയുടെ ആളാക്കി മാറ്റിയതും... ഞാനും മറുനാടന്‍ ഷാജനും ഒക്കെ സതീശനെ അനുകൂലിച്ചു സംസാരിച്ചു തുടങ്ങിയതും പിണറായി വിജയന്‍ മാറണം എന്ന ആഗ്രഹം കൊണ്ടായിരുന്നു. എന്നാല്‍ നിശബ്ദമായി അണിയറയില്‍ നടന്ന കളികള്‍ ആര്‍ക്ക് വേണ്ടിയാണു എന്ന് കേരളത്തിന് മനസ്സിലായത് മുഖ്യമന്ത്രി ആരാകണം എന്ന ചര്‍ച്ച വരുമ്പോള്‍ ആയിരുന്നു..

കെസി വേണുഗോപാലിനെ വെട്ടിയത് സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രതിഷേധം കണ്ടെന്നാണോ നിങ്ങള്‍ കരുതിയത്. ജമാ അത് ഇസ്ലാമി ലീഗിനെ മുന്‍ നിര്‍ത്തി കളിച്ച കളിയാണ്.. സതീശന്‍ അല്ല മുഖ്യ മന്ത്രി എങ്കില്‍ ഞങ്ങള്‍ മന്ത്രി സഭയിലേക്ക് ഇല്ല എന്ന ലീഗ് നിലപാട് ആണ് സതീശന്റെ മുഖ്യമന്ത്രി സ്ഥാനം..

ഇനി കാരശ്ശേരി മാഷ് അറിയാന്‍. ചര്‍ച്ചയില്‍ അങ്ങ് മതേതരത്വം വിളമ്പി അടിച്ച കൂട്ടത്തില്‍ ഇപ്രകാരം പറഞു.. സന്ദീപ് വാര്യര്‍ തോല്‍പ്പിച്ചത് വിപിപി മുസ്തഫയെ, ജോയ് തോല്‍പ്പിച്ചത് ജലീലിനെ, ഇരവി പുറത്ത് വിഷ്ണു തോല്‍പ്പിച്ചത് നൗഷാഷിനെ..കേരള മതേതരത്വത്തിന്റെ മഹത്വം എന്നാണോ ഈ വിജയത്തെ അങ്ങ് കണ്ടത്.. എങ്കില്‍ തെറ്റി. തങ്ങള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചവരെ ചേര്‍ത്ത് പിടിച്ചതും മറ്റുള്ളവരെ തള്ളി കളഞ്ഞതും ആണ് നാം കണ്ടത്..

ഇവരൊക്കെ ജയിച്ചത് ഹിന്ദു അനുകൂല നിലപാട് സ്വീകരിച്ച ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ഥി ആയത് കൊണ്ടാണ് മാഷേ... അല്ലാതെ മതം നോക്കിയല്ല വോട്ട് ചെയ്യുന്നത്.. അതായത് പിണറായി വിജയനെതിരെ അബ്ദുല്‍ റഷീദ് ഒന്നാമത് വന്നത് എണ്ണിയ ബൂത്തുകളില്‍ ആദ്യത്തെ 5 എണ്ണവും ഏത് മതത്തിനു ഭൂരിപക്ഷം ഉള്ളതാണെന്ന് പഠിച്ചാല്‍ മതി. ബിജെപി മുസ്ലിം സ്ഥാനാര്‍ത്ഥിയെ ഇട്ടാല്‍ മുസ്ലിങ്ങള്‍ വോട്ട് ചെയ്യില്ലല്ലോ അവര്‍ നോക്കുന്നത് ബിജെപി യുടെ നിലപാട് അല്ലെ..

അത് മാത്രമാണ് ഇടത് പക്ഷത്തിന്റെ മുസ്ലിം സ്ഥാനാര്‍ഥികള്‍ തോല്‍ക്കാന്‍ കാരണം. അത് കൊണ്ട് പിണറായി തെറി വിളിച്ചിട്ട് കാര്യമില്ല സതീശനെ പുകഴ്ത്തിയിട്ടും കാര്യമില്ല ആരാണ് ഭരിക്കേണ്ടത് എന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പ് തീരുമാനിക്കും.. അതില്‍ പ്രവര്‍ത്തിക്കുന്ന മത നേതാക്കള്‍ മാത്രമല്ല ബിസിനസ്സ് രംഗത്തെ പ്രമുഖരും ഉണ്ട് എന്നതാണ് സത്യം. ഈ ഒഴുക്കിന് ആക്കം കൂട്ടാന്‍ മഹാനായ പിണറായി വിജയന്റെ പ്രവര്‍ത്തിക്കു കൂടി കഴിഞ്ഞപ്പോള്‍ യുഡിഫ് ന് അധികാരം ഉറപ്പായി എന്ന് മാത്രം. ഐക്യമത്യം മഹാ ബലം.

Akhil Marar on criticism about UDF ministers meeting Vellappally Nadesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ സിബിഎസ്ഇ പോര്‍ട്ടല്‍ റെഡി, ആറുവരെ അപേക്ഷിക്കാം; മാര്‍ക്ക് പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും സംവിധാനം

കുറ്റവാളികളുടെ കൈയും കാലും വെട്ടുന്ന ഗള്‍ഫിലെ നിയമം ഇവിടെയും വേണം; ബലാത്സംഗ കേസില്‍ ഹൈക്കോടതി

കാലിക്കറ്റ് എൻഐടിയിൽ അവസരം; 79 ഒഴിവുകൾ, ഗ്രാജുവേറ്റ്, ഡിപ്ലോമ ട്രെയിനി, അവസാന തീയതി ജൂൺ 12

'കുട്ടികള്‍ക്ക് മിഠായി തട്ടിയിട്ടു; വി മുരളീധരന്‍ കാണിച്ചത് തരംതാണ നടപടി', ലജ്ജാവഹമെന്ന് വി ശിവന്‍കുട്ടി

'ആ മണ്ടത്തരം ഞങ്ങള്‍ ചെയ്യണോ?, നിങ്ങള്‍ വരുത്തിവെച്ച കടം വീട്ടേണ്ടേ'യെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ ആദ്യ അടിയന്തര പ്രമേയ നോട്ടീസ്, അനുമതി നിഷേധിച്ചു

SCROLL FOR NEXT