പാച്ചുവും അത്ഭുതവിളക്കും പോസ്റ്റർ/ ചിത്രം: ഫേസ്ബുക്ക് 
Entertainment

'പാച്ചുവും അദ്ഭുതവിളക്കും'; അഖിൽ സത്യന്റെ കന്നി ചിത്രം ഫഹദിനൊപ്പം 

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്



സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ. 'പാച്ചുവും അത്ഭുതവിളക്കും' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥയും തിരക്കഥയും അഖില്ലിന്റേത് തന്നെയാണ്.

മുംബൈ, ഹൈദരാബാദ്, ഗോവ, കേരളം എന്നിവിടങ്ങളിൽ ആണ് സിനിമയുടെ ലൊക്കേഷൻ. മുംബൈയിലെ ചിത്രീകരണം കോവിഡ് വ്യാപനത്തിന് മുമ്പ് പൂർത്തിയാക്കി. മറ്റിടങ്ങളിലെ ഷൂട്ടിങ് ഏപ്രിലിൽ പുനഃരാരംഭിക്കും. 

പത്ത് വർഷത്തോളം അച്ഛന്റെ അസോസിയേറ്റായി പ്രവർത്തിച്ച അഖിൽ നിരവധി പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്. അഖിലിന്റെ ഇരട്ടസഹോദരൻ അനൂപിന്റെ ആദ്യ സിനിമ വരനെ ആവശ്യമുണ്ട് കഴിഞ്ഞ വർഷം ആദ്യം റിലീസ് ചെയ്തിരുന്നു. സുരേഷ് ​ഗോപി, ശോഭന, ദുൽഖർ, കല്ല്യാണി പ്രിയദർശൻ, ഉർവശി തുടങ്ങി വലിയ താരനിരയുമായി എത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടി.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂര്യകുമാർ യാദവ് ടി20 ടീമിന് 'പുറത്ത്'; നായകസ്ഥാനത്തേക്ക് ഇവരിൽ ഒരാൾ

ഇന്ധനവിലക്കയറ്റം: വിമാനക്കമ്പനികള്‍ക്ക് ആശ്വാസം; 10,000 കോടി രൂപയുടെ പദ്ധതി സാധാരണക്കാരനു ഗുണമോ?

വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങിയത് അടുത്തിടെ; കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു

NISH: ശ്രവണപരിമിതർക്കുള്ള ഡിഗ്രി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാം

ഗൂഗിള്‍ പിക്‌സല്‍ 11 സീരീസ് ഓഗസ്റ്റില്‍?; അറിയാം പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളും

SCROLL FOR NEXT