Akshaye Khanna, Aamir Khan 
Entertainment

ഷൂട്ടിനിടെ അക്ഷയ് ആമിറിന്റെ കരണത്ത് അടിച്ചത് 17 തവണ; മുഖം നീരുവന്ന് വീര്‍ത്തു; വെളിപ്പെടുത്തി ഫര്‍ഹാന്‍ അക്തര്‍

ആമിര്‍ ഖാന്റെ മുഖത്ത് പാട് വീണിരുന്നു. ഒരു വശം നീര് വച്ച് വീര്‍ത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ബോളിവുഡ് സിനിമകളുടെ നടപ്പുരീതികളെയാകെ മാറ്റിമറിച്ച ചിത്രമാണ് ദില്‍ ചാഹ്താ ഹെ. പുറത്തിറങ്ങി 25 വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് ചിത്രം. സൗഹൃദത്തേയും പ്രണയത്തേയും ബന്ധങ്ങളേയുമെല്ലാം വേറിട്ട കണ്ണിലൂടെ കണ്ട ചിത്രം എല്ലാ അര്‍ത്ഥത്തിലും ബോളിവുഡിലൊരു പാത്ത് ബ്രേക്കര്‍ ആയിരുന്നു.

ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആമിര്‍ ഖാന്‍, അക്ഷയ് ഖന്ന, സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, പ്രീതി സിന്റ, സൊണാലി കുല്‍ക്കര്‍ണി തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ദില്‍ ചാഹ്താ ഹെയുടെ ചിത്രീകരണത്തിനിടെയുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍.

ദില്‍ ചാഹ്താ ഹെയിലെ ഒരു സീനില്‍ ആമിര്‍ ഖാനെ അക്ഷയ് ഖന്ന കരണത്തടിക്കുന്നുണ്ട്. ഈ രംഗം ശരിയായി വരാന്‍ അക്ഷയ് ഖന്ന ആമിര്‍ ഖാനെ 17 തവണ കരണത്തടിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ 25 വര്‍ഷം ആഘോഷിച്ച വേദിയില്‍ ആമിര്‍ ഖാനാണ് ഇക്കാര്യം ആദ്യം ഓര്‍മിപ്പിച്ചത്. പിന്നാലെയാണ് ഫര്‍ഹാന്‍ ആ കഥ പങ്കുവച്ചത്.

''അതെ ശരിയാണ്. ഞാന്‍ ആമിറിനോട് പറഞ്ഞിരുന്നു അവന്‍ നിന്നെ ശരിക്കും അടിയ്ക്കുമെന്ന്. ആമിര്‍ സമ്മതിച്ചു. പക്ഷെ ഞാന്‍ അക്ഷയ് യോട് പറഞ്ഞത്, ആമിര്‍ അടി പ്രതീക്ഷിക്കുന്നത് ഡയലോഗിന്റെ അവസാനമാണ്. പക്ഷെ നീ ഡയലോഗ് പറയുന്നതിനിടെ തന്നെ അടിക്കണം. അപ്പോള്‍ അവനത് സര്‍പ്രൈസ് ആയിരിക്കും. ഫിലിങ് മേക്കിങില്‍ ഇടയ്ക്ക് ഇങ്ങനെ സംഭവിക്കാറുണ്ട്. അന്നും സംഭവിച്ചു. ആമിര്‍ അത് അനുവദിച്ചു. വീണ്ടും വീണ്ടും കരണത്ത് അടിക്കാന്‍ ആമിര്‍ ആവശ്യപ്പെടുകയായിരുന്നു'' ഫര്‍ഹാന്‍ പറയുന്നു.

''ഞങ്ങള്‍ ആ സീന്‍ തീര്‍ക്കുമ്പോഴേക്കും ആമിര്‍ ഖാന്റെ മുഖത്ത് പാട് വീണിരുന്നു. ഒരു വശം നീര് വച്ച് വീര്‍ത്തിരുന്നു'' എന്നും ഫര്‍ഹാന്‍ പറയുന്നു. ചിത്രത്തിലെ മറ്റൊരു രംഗത്തില്‍ സെയ്ഫ് അലി ഖാന്റെ കരണത്തടിക്കുന്ന രംഗത്തെക്കുറിച്ച് നടി സുചിത്ര പിള്ളയും ഓര്‍മ പങ്കുവച്ചു. തന്നെ ഇപ്പോഴും ആളുകള്‍ വിളിക്കുന്നത് ദില്‍ ചാഹ്താ ഹെയിലെ കരണത്തടിക്കുന്ന പെണ്‍കുട്ടിയായിട്ടാണെന്നാണ് സുചിത്ര പറയുന്നത്.

''ആ സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ ഫര്‍ഹാനോട് ചോദിച്ചു, ഇത് സെയ്ഫ് അലി ഖാന്‍ ആണ്. ഞാന്‍ എങ്ങനെയാണ് അയാളുടെ കരണത്ത് അടിക്കുക? തിയേറ്ററില്‍ ചെയ്യുന്നത് പോലെ ചെയ്താല്‍ മതിയാകുമോ? വേണ്ട. അവന്റെ കരണത്ത് ശരിക്കും അടിച്ചോളൂ എന്നാണ് ഫര്‍ഹാന്‍ പറഞ്ഞത്'' സുചിത്ര പറയുന്നു. പിന്നീട് ഇതേക്കുറിച്ച് സെയ്ഫിന്റെ അമ്മ ശര്‍മില ടഗോറിനോട് സംസാരിച്ചപ്പോള്‍ ശക്തമായ അടി തന്നെയാകുമല്ലോ കൊടുത്തതെന്നായിരുന്നു ചോദിച്ചതെന്നും സുചിത്ര പറയുന്നുണ്ട്.

Akshaye Khanna slapped Aamir Khan 17 times, recalls Dil Chahta Hai director Farhan Akthar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുക്കാളി റെയിൽവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

ടി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; 53 പന്തിൽ 101 റൺസ്! ചരിത്ര നേട്ടത്തിൽ 'പ്രിട്ടോറിയസ്'

'നിവിന്റെ സിനിമകൾക്കുണ്ടാകുന്ന ശ്രദ്ധ എന്തുകൊണ്ട് എന്റെ സിനിമകൾക്ക് കിട്ടുന്നില്ല; മലയാള സിനിമയിൽ അധികാരശ്രേണി ഇല്ല'

രാത്രി റോഡില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം, യുവതിയുടെ രക്ഷകരായി തെരുവുനായ്ക്കള്‍; അക്രമിയെ തുരത്തിയോടിച്ചു

പ്രവാസികള്‍ക്ക് നേട്ടം; സൗദിയില്‍ ഈ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം