കങ്കണ റണാവത്ത്, ആലയ എഫ്/ ഫേയ്സ്ബുക്ക് 
Entertainment

'ചെരുപ്പു നക്കി, കങ്കണയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓര്‍മ വരുന്ന വാക്ക്'

നടി ആലയ എഫിന്റെ മനസില്‍ കങ്കണയെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ആദ്യം വരുന്ന വാക്ക് ചെരുപ്പു നക്കി എന്നാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ ഏറ്റവും വലിയ വിമര്‍ശകയാണ് നടി കങ്കണ റണാവത്ത്. കരണ്‍ ജോഹറിന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് മാഫിയയാണ് ഹിന്ദി സിനിമാ ലോകത്തെ ഭരിക്കുന്നത് എന്നാണ് താരം പറയുന്നത്. കൂടാതെ തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെയെല്ലാം അടിച്ചിരുത്താനും താരം മടിക്കാറില്ല. കങ്കണയെക്കുറിച്ച് ആലോചിക്കുമ്പോള്‍ താരത്തിന്റെ കഥാപാത്രങ്ങള്‍ മുതല്‍ പലരുമായുള്ള ട്വിറ്റര്‍ യുദ്ധം വരെ മനസില്‍ വരുന്നവരുണ്ട്. എന്നാല്‍ നടി ആലയ എഫിന്റെ മനസില്‍ കങ്കണയെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ ആദ്യം വരുന്ന വാക്ക് ചെരുപ്പു നക്കി എന്നാണ്. 

ഒരു ചാറ്റ് ഷോയ്ക്കിടയിലാണ് ആലയ കങ്കണയെക്കുറിച്ചുള്ള ആ വാക്കിനെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ഈ വാക്ക് അവരെക്കുറിച്ചുള്ളതല്ലെന്നാണ് ആലയ പറയുന്നത്. ഒരുപാട് തവണ കങ്കണ ഈ വാക്ക് പറഞ്ഞുകേട്ടതു കൊണ്ടു മാത്രമാണ് ഈ വാക്ക് മനസില്‍ വരുന്നതെന്നും ചിരിയോടെ ആലയ പറഞ്ഞു. 

നിരവധി പേര്‍ക്കെതിരെ കങ്കണ ചെരുപ്പു നക്കി എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. കരണ്‍ ജോഹറിനെ പ്രതിരോധിച്ചതിന് നടി സ്വര ഭാസ്‌കറിന് എതിരെയും ഈ വാക്ക് കങ്കണ പ്രയോഗിച്ചിരുന്നു. കങ്കണയെക്കൂടാതെ ആലിയ ഭട്ട്, സാറാ അലി ഖാന്‍, കാര്‍ത്തിക് ആര്യന്‍ എന്നിവരെക്കുറിച്ച് ഓര്‍മവരുന്ന വാക്കുകളും ആലയ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജവാനി ജാനെമന്‍ എന്ന സിനിമയിലൂടെയായിരുന്നു ആലയയുടെ അരങ്ങേറ്റം. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം