ഓൾ വി ഇമാജിൻ ആസ് ലൈറ്റ് 
Entertainment

ക്രിട്ടിക്സ് ചോയ്സ് അവാർഡ്സ്: മികച്ച വിദേശഭാഷ ചിത്രത്തിനുള്ള നോമിനേഷൻ നേടി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്

ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടിയതിന് ശേഷമാണ് ക്രിട്ടിക്സ് ചോയ്സിലും ചിത്രം നാമനിർദേശം നേടിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മുപ്പതാമത് ക്രിട്ടിക്സ് ചോയ്സ് അവാർഡ്സിൽ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള പുരസ്കാരത്തിനായി പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് നാമനിർദേശം നേടി. ജനുവരി 12 നാണ് പുരസ്കാര പ്രഖ്യാപനം. എമിലിയ പെരെസ് (ഫ്രാൻസ്), ഫ്ലോ (ലാത്വിയ), ക്നീകാപ്പ് (അയർലൻഡ്), ഐ ആം സ്റ്റിൽ ഹിയർ (ബ്രസീൽ), ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ് എന്നീ ചിത്രങ്ങളോടാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മത്സരിക്കുന്നത്.

ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടിയതിന് ശേഷമാണ് ക്രിട്ടിക്സ് ചോയ്സിലും ചിത്രം നാമനിർദേശം നേടിയിരിക്കുന്നത്. മികച്ച സംവിധാനം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലചിത്ര വിഭാഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് നോമിനേഷനുകളാണ് ഗോള്‍ഡന്‍ ഗ്ലോബിൽ ചിത്രം നേടിയത്.

ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡും കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രി ജേതാവ് കൂടിയായ പായല്‍ കപാഡിയയ്ക്കാണ്. മലയാളം- ഹിന്ദി ഭാഷയിൽ ഇറങ്ങിയ ചിത്രത്തിൽ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT