Alleppey Ashraf, Ranjith ഫെയ്സ്ബുക്ക്
Entertainment

'മലയാള സിനിമയിലെ മാടമ്പി, ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമാണോ'; രഞ്ജിത്തിനെതിരെ ആലപ്പി അഷ്റഫ്

ആ അടി കൊണ്ട് അദ്ദേഹം കറങ്ങി നിലത്ത് വീണു.

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ മാത്രമല്ല പീഡനവും വിനോദോപാധിയാക്കി മാറ്റിയ സംവിധയകനാണ് രഞ്ജിത്തെന്ന് ആലപ്പി അഷ്റഫ്. മലയാള സിനിമയിലെ മാടമ്പിയാണ് രഞ്ജിത്തെന്നും ആലപ്പി അഷ്റഫ് ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമാണോ എന്നും അദ്ദേഹം ചോദിച്ചു. ആറാം തമ്പുരാൻ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന ഒരു സംഭവം ആലപ്പി അഷ്റഫ് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

‘ലൊക്കേഷനില്‍ ഏതാനും ദിവസങ്ങള്‍ ഞാനുണ്ടായിരുന്നു. ചെറിയ വേഷവും ചെയ്തു. ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അദ്ദേഹം രഞ്ജിത്തിനോട് എന്തോ തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. ഉടന്‍ ആ വയോവൃദ്ധന്‍റെ ചെവിക്കല്ല് നോക്കി ഒരൊറ്റ അടി.

ആ അടി കൊണ്ട് അദ്ദേഹം കറങ്ങി നിലത്ത് വീണു. നിരവധി രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന അദ്ദേഹത്തെ എല്ലാവരും കൂടി പിടിച്ച് എഴുന്നേല്‍പ്പിക്കുമ്പോള്‍, നിറ കണ്ണുകളാണ് കാണാന്‍ കഴിഞ്ഞത്. എല്ലാവര്‍ക്കും അത് വലിയ ഷോക്കായി പോയി. പലരും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും രഞ്ജിത്ത് അത് മൈന്‍റ് ചെയ്തില്ല.

ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തനിക്കേറ്റ അടിയുടെ ആഘാതത്തില്‍ മാനസികമായി തകര്‍ന്നു. പിന്നീടുള്ള ഓരോ ദിവസങ്ങളിലും അദ്ദേഹത്തിന്‍റെ കളിയും ചിരിയും മാഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ഹൃദയവും തകര്‍ന്ന് പോയി. സെറ്റില്‍ വന്നാല്‍ എല്ലാവരേയും ചിരിപ്പിച്ച് തമാശ പറയുന്ന ആളായിരുന്നു.

അതൊന്നും ഞാന്‍ പിന്നീട് കണ്ടിട്ടില്ല. അതില്‍ നിന്നും മുക്തി നേടാന്‍ അദ്ദേഹത്തിന് ഏറെ നാള്‍ വേണ്ടി വന്നു".- എന്നായിരുന്നു ആലപ്പി അഷ്റഫ് വെളിപ്പെടുത്തിയത്. അതേസമയം യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ റിമാന്‍ഡിലായ രഞ്ജിത്ത് ജയിലില്‍ തുടരും. കസ്റ്റഡി അപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. നാളെയും മറ്റന്നാളും കോടതി അവധിയായതാണ് രഞ്ജിത്തിന് തിരിച്ചടിയായി മാറിയത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സിനിമ മാത്രമല്ല വിനോദോപാധി. പീഡനവും വിനോദോപാധിയാക്കി മാറ്റിയ സംവിധയകൻ. മലയാള സിനിമയിലെ മാടമ്പി. ഇന്നയാൾ അഴിയെണ്ണുന്നു. ഇത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപമോ, അതോ നിസ്സഹായരായ സ്ത്രീകളുടെ കണ്ണുനീരിൻ ഫലമോ..?

Cinema News: Director Alleppey Ashraf against Ranjith.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രമേശ് ചെന്നിത്തല ബിജെപിയില്‍ എത്തില്ലെന്ന് പറയാനാകില്ല, കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും അസംതൃപ്തര്‍ ബിജെപിയിലെത്തും'

പഴങ്ങൾ കഴിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഉറക്കം വന്നാലും ഉറങ്ങാൻ കഴിയുന്നില്ല, ഉറക്കമില്ലായ്മയുടെ വിചിത്ര ലക്ഷണങ്ങൾ

'കല്യാണം കഴിക്കാന്‍ ഞരമ്പ് മുറിച്ചത് ആരാ? ദമ്പതിമാര്‍ക്കിടയില്‍ എന്റെ അക്കൗണ്ട് നിന്റെ അക്കൗണ്ട് എന്നുണ്ടോ?'; മറുപടിയുമായി ആര്‍തിയുടെ അമ്മ

VD Satheesan Cabinet Live: കോണ്‍ഗ്രസ് മന്ത്രിമാരിൽ ഏകദേശ ധാരണ

SCROLL FOR NEXT