Entertainment

'കിടപ്പുമുറി വരെ വന്നത് ശരിയല്ല'; ആശങ്കയോടെ സ്നേഹ, ചുബനം നൽകി ആശ്വസിപ്പിച്ച് അല്ലു അർജുൻ; നാടകീയ രം​ഗങ്ങൾ- വിഡിയോ

താരത്തിന്റെ ഭാര്യ സ്നേഹ റെഡ്ഡിയും അച്ഛൻ അല്ലു അരവിന്ദും സഹോദരനുമെല്ലാം സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ചതുമായി ബന്ധപ്പെട്ട് നടൻ അല്ലു അർജുൻ അറസ്റ്റിലായിരിക്കുകയാണ്. ഹൈദരാബാദിലെ വീട്ടിലെത്തിയാണ് താരത്തെ അറസ്റ്റ് ചെയ്തത്. താരത്തിന്റെ ഭാര്യ സ്നേഹ റെഡ്ഡിയും അച്ഛൻ അല്ലു അരവിന്ദും സഹോദരനുമെല്ലാം സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.

കാപ്പി കുടിച്ചുകൊണ്ട് പൊലീസുമായി സംസാരിച്ചു നിൽക്കുന്ന അല്ലുവിനെയാണ് വിഡിയോയിൽ കാണുന്നത്. ആശങ്കയോട് അല്ലുവിന് അടുത്ത് നിൽക്കുകയാണ് സ്നേഹ. തന്നെ അറസ്റ്റ് ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ ബെഡ്റൂമിന് അടുത്തുവരെ എത്തി കസറ്റഡിയിൽ എടുത്തത് ശരിയായില്ല എന്നാണ് താരം പൊലീസിനോട് പറയുന്നത്.

പൊലീസ് വണ്ടിയിൽ കയറുന്നതിനു മുമ്പ് ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകിയാണ് അല്ലു സമാധാനിപ്പിക്കുന്നത്. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷും ആവിടെയുണ്ട്. അല്ലുവിനെ കൊണ്ടുവരാനെത്തിയ പൊലീസ് ജീപ്പിൽ ആദ്യം കയറിയത് അച്ഛൻ അല്ലു അരവിന്ദ് ആണ്. എന്നാല്‍ അച്ഛനെ താരം സ്നേഹത്തോടെ വണ്ടിയിൽ നിന്നും തിരിച്ചിറക്കുകയായിരുന്നു. പുഷ്പയിലെ പ്രശസ്തമായ ഡയലോ​ഗായ ഫ്ലവർ അല്ല ഫയർ എന്ന ഹുഡി അണിഞ്ഞാണ് താരത്തെ കാണുന്നത്.

അറസ്റ്റ് ചെയ്ത അല്ലു അര്‍ജുനെ ചിക്കടപള്ളി പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. തുടര്‍ന്ന് വേദ്യ പരിശോധനയ്ക്കായി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഭാരതീയ ന്യായ സംഹിത 105 (കുറ്റകരമായ നരഹത്യ), 118 -1 മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അല്ലു അര്‍ജുന്‍, സുരക്ഷാ ജീവനക്കാര്‍, തീയറ്റര്‍ മാനേജ്മെന്‍റ് എന്നിവര്‍ക്കെതിരെ തെലങ്കാന പൊലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവ. മജിസ്ട്രേറ്റ് ജാമ്യം നിഷേധിക്കുന്ന പക്ഷം അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്യും. ഇതു കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു