അല്ലു അർജുനും ഭാര്യ സ്നേഹയും ചിരഞ്ജീവിക്കൊപ്പം  എക്സ്
Entertainment

ജയില്‍ മോചനത്തിനു പിന്നാലെ ചിരഞ്ജീവിയുടെ വീട്ടിലെത്തി അല്ലു അര്‍ജുന്‍; വിഡിയോ

ചിരഞ്ജീവിക്കൊപ്പമുള്ള അല്ലു അര്‍ജുന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ജയില്‍ മോചനത്തിനു പിന്നാലെ ചിരഞ്ജീവിയെ വീട്ടിലെത്തി കണ്ട് നടന്‍ അല്ലു അര്‍ജുന്‍. ഭാര്യ സ്‌നേഹ റെഡ്ഡിക്കും മക്കള്‍ക്കുമൊപ്പമാണ് താരം ചിരഞ്ജീവിയുടെ വീട്ടില്‍ എത്തിയത്. ചിരഞ്ജീവിക്കൊപ്പമുള്ള അല്ലു അര്‍ജുന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അല്ലു അര്‍ജുന്റെ അമ്മാവനാണ് ചിരഞ്ജീവി. അല്ലു അറസ്റ്റിലായതിനു പിന്നാലെ ചിരഞ്ജീവി നടന്റെ വീട്ടില്‍ എത്തി പിന്തുണ അറിയിച്ചിരുന്നു. കൂടാതെ ഇടക്കാല ജാമ്യം കിട്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അല്ലു അര്‍ജുനെ കാണാന്‍ ചിരഞ്ജീവിയുടെ ഭാര്യ സുരേഖ എത്തിയിരുന്നു.

അല്ലു അര്‍ജുന്‍ അറസ്റ്റിലായതിനു പിന്നാലെ താരവും ചിരഞ്ജീവിയുടെ കുടുംബവും തമ്മില്‍ അകല്‍ച്ചയിലാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ നീക്കിക്കൊണ്ടാണ് ചിരഞ്ജീവിയുടെ വീട്ടില്‍ അല്ലു എത്തിയത്. ജയില്‍ മോചനത്തിന് പിന്നാലെ തെലുങ്ക് താരങ്ങളായ വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബാട്ടി, നാഗ ചൈതന്യ തുടങ്ങിയവര്‍ താരത്തെ വീട്ടിലെത്തി കണ്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT