അൽഫോൺസ് പുത്രൻ, ഇന്ദ്രജിത്ത്/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'ചേട്ടനെ മറന്നു പോയി, ആരും ഓർമിപ്പിച്ചില്ല'; ഇന്ദ്രജിത്തിനോട് മാപ്പ് പറഞ്ഞ് അൽഫോൺസ് പുത്രൻ

സിനിമ ചെയ്തു കഴിഞ്ഞപ്പോൾ മിസ്സിങ് ആയി തോന്നിയത് ഇന്ദ്രജിത്തിനെ ആണെന്നും എപ്പോഴെങ്കിലും കൂടെ വര്‍ക്ക് ചെയ്യണം എന്നുണ്ടെന്നും അല്‍ഫോൻസ് വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ൻ വിജയമായി മാറിയ പ്രേമത്തിനു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ​ഗോൾഡ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് എന്നാൽ വൻ നിരാശയാണ് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ വിമർശനം രൂക്ഷമായപ്പോൾ പ്രതിഷേധം വ്യക്തമാക്കിക്കൊണ്ട് അൽഫോൺസ് എത്തിയിരുന്നു. ഇനി സോഷ്യൽ മീഡിയയിൽ തന്റെ മുഖം കാണിക്കില്ല എന്നാണ് സംവിധായകൻ. ഇപ്പോൾ ശ്രദ്ധനേടുന്നത് നടൻ ഇന്ദ്രജിത്തിനോട് ക്ഷമാപണം വടത്തിക്കൊണ്ടുള്ള അൽഫോൺസിന്റെ കുറിപ്പാണ്. 

മല്ലിക സുകുമാരൻ, പൃഥ്വിരാജ് എന്നിവർ അമ്മയും മകനുമായാണ് ചിത്രത്തിൽ അഭിനയിച്ചത്. കൂടാതെ സുകുമാരന്റെ ചിത്രവും സിനിമയിൽ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ദ്രജിത്തിനെ മറന്നുപോയി എന്നാണ് അൽഫോൺസ് പറഞ്ഞത്. ഒഴിവാക്കിയതിന്  ഇന്ദ്രജിത്തിനോട് ക്ഷമ ചോദിച്ചുകൊണ്ടാണ് കുറിപ്പ്. സിനിമ ചെയ്തു കഴിഞ്ഞപ്പോൾ മിസ്സിങ് ആയി തോന്നിയത് ഇന്ദ്രജിത്തിനെ ആണെന്നും എപ്പോഴെങ്കിലും കൂടെ വര്‍ക്ക് ചെയ്യണം എന്നുണ്ടെന്നും അല്‍ഫോൻസ് വ്യക്തമാക്കി. മല്ലികയും പൃഥ്വിരാജും ഉള്ള ഗോൾഡ് സിനിമയിലെ ആദ്യത്തെ രംഗം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. 

അൽഫോൺസിന്റെ കുറിപ്പ് 

നി​ഗൂഡത, ഗോൾഡിലെ ആദ്യത്തെ രംഗം. ജോഷിയെയും അമ്മയെയും പോലെ എന്റെ സിനിമയിൽ ജീവിച്ചതിന് നിങ്ങൾ രണ്ടുപേർക്കും നന്ദി. സുകുമാരൻ സാറിന് എന്റെ ഭാഗത്ത് നിന്ന് പ്രത്യേക നന്ദി. ഇന്ദ്രജിത്ത് ചേട്ടാ എന്നോടു ക്ഷമിക്കണം. ഞാൻ സുകുമാരൻ സാറിനെയും മല്ലിക മാഡത്തെയും രാജുവിനേം അഭിനയിപ്പിച്ചപ്പോൾ ചേട്ടനെ മറന്നു പോയി. ആരും ഓർമിപ്പിച്ചില്ല. പക്ഷേ സിനിമയൊക്കെ ചെയ്തു കഴിയാറായപ്പോൾ എനിക്കെന്തോ മിസ് ചെയ്തതായി തോന്നി, ആ മിസ്സിങ് ചേട്ടൻ തന്നെ ആയിരുന്നു. ഇനി എപ്പോഴെങ്കിലും കൂടെ വർക്ക് ചെയ്യണം എന്നുണ്ട് ഇന്ദ്രജിത്ത് ചേട്ടാ. ഗോൾഡിന്റെ ബിജിഎമ്മുകളും ജിംഗിൾസും ഗാനങ്ങളും ഓരോന്നായി പുറത്തിറക്കാൻ പോവുകയാണ്.  ഒരുറപ്പ് തരാം ഒന്നും ഓർഡറിൽ ആയിരിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍ , ഏഴു ശതമാനം വളര്‍ച്ച നേടി

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT