Bilal, Amal Neerad വിഡിയോ ​സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'ചരിത്രത്തിൽ നിങ്ങൾക്ക് ഒരു വഞ്ചകന്റെ റോൾ ആയിരിക്കും എപ്പോഴും! ബിലാൽ എവിടെ ?'; അമൽ നീരദിനോട് സോഷ്യൽ മീഡിയ

ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ അനൗൺസ്മെന്റ് പോസ്റ്ററിന് താഴെയും ബിലാലിനെക്കുറിച്ചാണ് ആരാധകർ ചോദിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബി​ഗ് ബി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയുടെ തന്നെ റേഞ്ച് വേറെ ലെവലാക്കിയ സംവിധായകനാണ് അമൽ നീരദ്. അതുകൊണ്ട് തന്നെ ബി​ഗ് ബിയുടെ രണ്ടാം ഭാ​ഗം വരുന്നു എന്ന വാർത്തയും മലയാളികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. സിനിമാ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബി​ഗ് ബിയുടെ രണ്ടാം ഭാ​ഗമായ ബിലാലിന്റെ ഹൈപ്പ് ഫാക്ടറും അമൽ നീരദ് തന്നെയാണ്.

എന്നാൽ ബിലാലിന്റെ കാര്യമിപ്പോഴും തുലാസിലാണ്. അമൽ നീരദിന്റെ സോഷ്യൽ മീ‍ഡിയ പേജുകളിലെപ്പോഴും ബിലാൽ എപ്പോൾ വരുമെന്ന ചോദ്യങ്ങളാണ് നിറയുന്നത്. ഈ ചോദ്യങ്ങൾക്കിടെ അമൽ നീരദ് തന്റെ അടുത്ത ചിത്രം ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവും പ്രഖ്യാപിച്ചു. എന്നിട്ടും ബിലാലിന്റെ വരവിനെക്കുറിച്ച് യാതൊരു വിവരവുമില്ല.

ഇപ്പോഴിതാ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ അനൗൺസ്മെന്റ് പോസ്റ്ററിന് താഴെയും ബിലാലിനെക്കുറിച്ചാണ് ആരാധകർ ചോദിക്കുന്നത്. 'ബിലാൽ ഇല്ലെങ്കിൽ ഇല്ല എന്ന് തുറന്നു പറഞ്ഞൂടെ', 'ബിലാൽ ഡ്രോപ് ആയാൽ അതില്ലെന്ന് പറയാനുള്ള മര്യാദ കാണിക്കൂ', 'ചരിത്രത്തിൽ നിങ്ങൾക്ക് ഒരു വഞ്ചകന്റെ റോൾ ആയിരിക്കും എപ്പോഴും, സിനിമ ലോകത്തെ അല്ലേൽ മമ്മൂക്കാനെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളെ നിങ്ങൾ വഞ്ചിച്ചു കൊണ്ടിരിക്കുന്നു, ഒരു പോസ്റ്റർ തന്നിട്ട് കൊതിപ്പിച്ച വഞ്ചകൻ, ആരാധകരെ ഇത്രേം കാലം പറ്റിച്ചു നടക്കുന്ന വേറെ ഏതെങ്കിലും സംവിധായകൻ ഈ ഭൂമിയിൽ ഉണ്ടാവുമോ!',

'ബിലാൽ ഇല്ലെങ്കിൽ ആ ഡിപി എങ്കിലും ഒന്ന് മാറ്റ് ചേട്ടാ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. 2007 ൽ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ ചിത്രമാണ് ബി​ഗ് ബി. മമ്മൂട്ടിയെ കൂടാതെ മനോജ് കെ ജയൻ, ബാല, സുമീത് നവാൽ, നഫീസ അലി, മംമ്ത മോഹൻദാസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്.

Cinema News: Amal Neerad Bilal movie social media discussions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

കലോത്സവം മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആ​ഘോഷം: ശിവൻകുട്ടി

വര്‍ഗവഞ്ചക എന്ന് വിളിക്കുന്നവര്‍ സിപിഎമ്മിലേക്ക് വന്ന സരിന്റേയും ശോഭന ജോര്‍ജിന്റെയും കാര്യം ഓര്‍ക്കണം; ഐഷ പോറ്റി

'ആരാധകരുടെ ആശങ്കകള്‍ തിരിച്ചറിയുന്നു'; ഐഎസ്എല്‍ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ്

തിളക്കമുള്ള ചർമ്മത്തിന് ഇതാ സിമ്പിൾ ടിപ്സ്

SCROLL FOR NEXT