Deux, Bachelor Party വിഡിയോ ​സ്ക്രീൻഷോട്ട്
Entertainment

'പരിപാടി ഒക്കെ കഴിഞ്ഞില്ലേ, ഇനി സമ്മാനദാനം അല്ലേ! അയ്യപ്പൻ ഇല്ലാതെ എന്ത് ബാച്ച്ലർ പാർട്ടി'; മിസ് ചെയ്യുന്നുവെന്ന് ആരാധകർ

കഴിഞ്ഞദിവസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

സമകാലിക മലയാളം ഡെസ്ക്

ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാ​ഗത്തിന്റെ പ്രഖ്യാപനം ഏറെ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേക്ഷകർ സ്വീകരിച്ചത്. അമൽ നീരദ് സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബാച്ച്ലർ പാർട്ടി. ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയല്ലെന്നും പുതിയ കഥയും കഥാപാത്രങ്ങളുമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ (ബാച്ച്‌ലര്‍ പാര്‍ട്ടി D'EUX) വിന്റെ കഥയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ബാച്ച്‌ലര്‍ പാര്‍ട്ടിയിൽ അയ്യപ്പൻ എന്ന കഥാപാത്രമായി നടൻ കലാഭവൻ മണി എത്തിയിരുന്നു. മണിയുടെ കഥാപാത്രത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചതും. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചപ്പോൾ മണിയെ മിസ് ചെയ്യുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന പ്രതികരണം.

അയ്യപ്പനില്ലാതെ പാര്‍ട്ടിക്ക് ഗുമ്മുണ്ടാകില്ലെന്നുമാണ് ഭൂരിഭാ​ഗം കമന്റുകളും. കലാഭവന്‍ മണിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷായ കഥാപാത്രമായിരുന്നു അയ്യപ്പന്‍. റഫ് ആന്‍ഡ് ടഫ് ലുക്കും അമല്‍ നീരദിന്റെ സിഗ്നേച്ചര്‍ ഐറ്റമായ വണ്‍ ലൈന്‍ പഞ്ച് ഡയലോഗുമെല്ലാം കലാഭവന്‍ മണിയില്‍ ഭദ്രമായിരുന്നു. ഗ്യാങ്ങിന്റെ ലീഡറും അയ്യപ്പനായിരുന്നു.

ആദ്യ ഭാഗത്തിന്റെ സ്പിരിച്വല്‍ സീക്വലായാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ ഒരുങ്ങുന്നത്. നസ്‌‌ലിന്‍, സൗബിന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, സജിന്‍ ഗോപു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടൊവിനോ, കുഞ്ചാക്കോ ബോബന്‍ എന്നീ താരങ്ങള്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫ്രഞ്ച് ഭാഷയില്‍ രണ്ട് എന്ന് അര്‍ത്ഥമാകുന്ന വാക്കാണ് D'EUX. അവരുടെ, അവരെക്കുറിച്ച് എന്ന അര്‍ത്ഥങ്ങളും ഈ വാക്കിനുണ്ടെന്നാണ് അമല്‍ നീരദ് പറയുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസില്‍ പ്രൊഡക്ഷന്‍സും അന്‍വര്‍ റഷീദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

Cinema News: Amal Neerad upcoming movie Deux social media reactions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെഎം മാണിക്ക് തലസ്ഥാനത്ത് സ്മാരകം; കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച് സര്‍ക്കാര്‍

കലയുടെ സം​ഗമ ഭൂമിയായി തൃശൂർ; ഉത്സവ ലഹരിയിൽ സാംസ്കാരികന​ഗരി

ആറു വര്‍ഷത്തിന് ശേഷം ആദ്യം; ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കോഹ് ലി

വർക്ക്ഔട്ടിന് മുൻപ് എനർജി ഡ്രിങ്ക് കുടിക്കാറുണ്ടോ?

ക്യാബേജ് അണുവിമുക്തമാക്കാം, ഇങ്ങനെ ചെയ്യൂ

SCROLL FOR NEXT