ജയൻ ചേർത്തല, സിദ്ദിഖ് ഫെയ്സ്ബുക്ക്
Entertainment

'രാജിവെക്കുന്നതാണ് നല്ലതെന്ന് മോഹൻലാൽ പറഞ്ഞു'; സിദ്ദിഖ് അന്വേഷണം നേരിടണമെന്ന് ജയൻ ചേർത്തല

ഒരു ആരോപണം വന്നാല്‍ ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് സംഘടനയുടെയും തന്‍റെയും അഭിപ്രായമെന്ന് ജയൻ ചേർത്തല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് രാജിവെച്ചത് സ്വാ​ഗതം ചെയ്ത് സംഘടനയുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല. ഇത്തരം ഒരു ആരോപണം വന്നാല്‍ ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് സംഘടനയുടെയും തന്‍റെയും അഭിപ്രായമെന്ന് ജയൻ ചേർത്തല പറഞ്ഞു.

സിദ്ദിഖിന്‍റെ ഔചിത്യം വച്ചാണ് അദ്ദേഹം രാജിവച്ചത്. രാജിക്കാര്യം അദ്ദേഹം അറിയിച്ചിരുന്നു. രാജിവെക്കുന്നതാണ് നല്ലതെന്ന് മോഹൻലാലും പറഞ്ഞെന്നും ജയൻ വ്യക്തമാക്കി. രേവതി സമ്പത്ത് ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണവും നിയമ നടപടികളും സിദ്ദിഖ് നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അന്വേഷണത്തിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം. ഇത് ചർച്ച ചെയ്യാനായി ഓൺലൈനായി അമ്മയുടെ യോ​ഗം വിളിക്കുമെന്നും ജയൻ ചേർത്തല പറഞ്ഞു. സിദ്ദിഖ് തന്നെയാണ് രാജിക്കാര്യം അമ്മ ഭാരവാഹികളെ അറിയിച്ചത്. ഇത്തരം ഒരു ക്രിമിനല്‍ ആരോപണത്തെക്കുറിച്ച് മുന്‍പ് അമ്മ തെരഞ്ഞെടുപ്പ് സമയത്ത് തന്‍റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.

ഇന്നലെയാണ് സിദ്ദിഖിനെതിരെ ​ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത് രം​ഗത്തെത്തിയത്. സിനിമ ചര്‍ച്ച ചെയ്യാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നാണ് നടി ആരോപിച്ചത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നത്. തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് സ്വയം രാജിവെക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT