ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

മൂന്നു വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ചു; അനന്യ പാണ്ഡെയും ഇഷാന്‍ ഖട്ടറും വേര്‍പിരിഞ്ഞു

മൂന്നു വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച് വേര്‍പിരിയാനാണ് ഇരുവരും ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ ഏറെ ആരാധകരുള്ള പ്രണയ ജോഡികളായിരുന്നു അനന്യ പാണ്ഡെയും ഇഷാന്‍ ഖട്ടറും. അവധി ആഘോഷിക്കാനും കുടുംബത്തിനൊപ്പം ചെലവഴിക്കാനുമെല്ലാം ജോഡികള്‍ സമയം കണ്ടെത്താറുണ്ട്. എന്നാല്‍ ആരാധകര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൂന്നു വര്‍ഷത്തെ പ്രണയബന്ധം ഇരുവരും അവസാനിപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ഖാലി പീലി എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. എന്നാല്‍ മൂന്നു വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച് വേര്‍പിരിയാനാണ് ഇരുവരും ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടുപേരും ഒന്നിച്ചാണ് തീരുമാനത്തില്‍ എത്തിയതെന്നും വളരെ പോസിറ്റീവായാണ് രണ്ടുപേരും വേര്‍പിരിയലിനെ സമീപിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നും ഒന്നിച്ച് സിനിമയില്‍ പ്രവര്‍ത്തിക്കുമെന്നും ഇവരുമായി ബന്ധമുള്ളവര്‍ വ്യക്തമാക്കുന്നു. 

മാസങ്ങള്‍ക്ക് മുന്‍പാണ് ഇഷാന്‍ ഖട്ടറിന്റെ സഹോദരനും നടനുമായ ഷാഹിദ് കപൂറിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ അനന്യ പങ്കെടുത്തത്. ഒരു കുടുംബാംഗം പോലെയായിരുന്നു അനന്യ പാര്‍ട്ടിയില്‍ കണ്ടത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു ശേഷമാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെട്ടതെന്നും പിരിയാന്‍ തീരുമാനിച്ചത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT