Bineesh Bastin and Anas Panavally  
Entertainment

'അയ്യായിരം രൂപയല്ലേ ബിനീഷേ...'; പെണ്‍മക്കള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാതായി; പണം തിരികെ നല്‍കിയെന്നും അനസ്

തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബിനീഷ് ബാസ്റ്റിന് മാത്രമാണെന്ന് അനസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍ ബിനീഷ് ബാസ്റ്റിന്റെ വൈറല്‍ പോസ്റ്റിന് മറുപടിയുമായി അനസ് പാണാവള്ളി. അനസ് തനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് പങ്കുവച്ച പോസ്റ്റിനെതിരെ നേരത്തെ ബിനീഷ് രംഗത്തെത്തിയിരുന്നു. അനസ് തന്റെ പക്കല്‍ നിന്നും കടം വാങ്ങിയിട്ട് തിരികെ തന്നില്ലെന്നായിരുന്നു ബിനീഷ് പറഞ്ഞത്. ഇതിനാണ് പുതിയ പോസ്റ്റില്‍ അനസ് മറുപടി നല്‍കുന്നത്. ഓട്ടോ റിക്ഷ ഡ്രെെവറായ അനസ് ജീവകാരുണ്യ പ്രവർത്തകനുമാണ്.

തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബിനീഷ് ബാസ്റ്റിന് മാത്രമാണെന്നാണ് അനസ് പറയുന്നത്. ബിനീഷിന്റെ പക്കല്‍ നിന്നും താരം 30000 രൂപ കടം വാങ്ങിയിരുന്നു. അതില്‍ 25000 രൂപ തിരികെ നല്‍കി. ബാക്കിയുള്ള 5000 നല്‍കാന്‍ താന്‍ അല്‍പ്പം സാവകാശം ചോദിച്ചിരുന്നുവെന്നാണ് അനസ് പറയുന്നത്.

''വളരെ പ്രയാസപ്പെട്ടും ബുദ്ധിമുട്ടിയും, സങ്കടം സഹിക്കാന്‍ വയ്യാതെയുമാണ് ഈ വിഡിയോയുമായി വരുന്നത്. രണ്ട് പെണ്‍മക്കളും ഭാര്യയും പിതാവും അടങ്ങുന്ന കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗ്ഗം എന്റെ ഓട്ടോയാണ്. ഓട്ടോ റിക്ഷ ഓടിച്ചിട്ടും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സാധാരണക്കാരനാണ് ഞാന്‍'' അനസ് പറയുന്നു.

''ബിനീഷ് ബാസ്റ്റിന്റെ പോസ്റ്റ് എന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വിളിക്കുകയും എന്നേയും കുടുംബത്തേയും വ്യക്തിഹത്യ ചെയ്യുകയുമാണ്. രണ്ട് പെണ്‍കുട്ടികളുള്ള കുടുംബത്തിലെ നാഥനാണ് ഞാന്‍. കഴിഞ്ഞ ആറേഴ് വര്‍ഷമായി ഞാനും ബിനീഷ് ബാസ്റ്റിനും തമ്മില്‍ അടുത്ത സൗഹൃദമുണ്ട്. സൗഹൃദത്തിലുപരിയായി എന്റെ സഹോദരനെപ്പോലെയാണ് ഞാന്‍ ഇടപെട്ടിട്ടുള്ളത്'' അനസ് പറയുന്നു.

''ബിനീഷിന്റെ പോസ്റ്റ് ഞാന്‍ പത്തിരുപത് ലക്ഷം രൂപ അദ്ദേഹത്തെ പറ്റിച്ചുവെന്ന തരത്തില്‍ തെറ്റിദ്ധരിക്കുന്ന തരത്തിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നെ കുറേ ഓണ്‍ലൈന്‍ ചാനലുകളില്‍ നിന്നും വിളിച്ചു. നിജസ്ഥിതി നിങ്ങളുമായി പങ്കുവെക്കുകയാണ്. അദ്ദേഹത്തില്‍ നിന്നും 2025 ഓഗസ്റ്റ് 16-ാം തിയ്യതി 30000 രൂപം കടം വാങ്ങിയിരുന്നു. മൂന്ന് മാസത്തെ അവധിയെത്തിയപ്പോള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. കുറച്ച് സാവകാശം വേണമെന്ന് പറഞ്ഞു. ശരിയെന്ന് അദ്ദേഹം പറഞ്ഞു''.

''വീണ്ടും വിളിച്ചിട്ട് ആ വണ്ടി വീട്ടില്‍ കൊണ്ടിടാന്‍ പറഞ്ഞു. ഓട്ടോ റിക്ഷ എന്റെ ജീവിതവും ജീവനും ഉപജീവന മാര്‍ഗവുമാണ്. അതെനിക്ക് വിഷമമുണ്ടാക്കി. എങ്കിലും അദ്ദേഹവുമായി ഞാനൊരു വാക്ക് തര്‍ക്കമുണ്ടാക്കിയിട്ടില്ല. ആ 30000 ല്‍ 25000 ഞാന്‍ തിരികെ കൊടുത്തു. ഇനി കൊടുക്കാനുള്ളത് 5000 രൂപയാണ്. 5000 രൂപയ്ക്ക് വേണ്ടി എന്നെ സമൂഹത്തില്‍ മോശക്കാരനായി ചിത്രീകരിച്ചു. എനിക്കും എന്റെ മക്കള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി'' എന്നും അനസ് പറയുന്നു.

അനസിന് കൊടുക്കാനുള്ള ബാക്കി പണവും താന്‍ നല്‍കിയെന്നും ബിനീഷുമായി ഇനി സൗഹൃദമില്ലെന്നും അനസ് മറ്റൊരു വിഡിയോയില്‍ പറയുന്നുണ്ട്. തന്റെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അനസ് പറഞ്ഞു. ബിനീഷിന്റെ ഉഡായിപ്പുകള്‍ തനിക്ക് അറിയാമെന്നും അനസ് വിഡിയോയില്‍ പറയുന്നുണ്ട്.

''ബര്‍ത്ത് ഡേ വിഷ് ചെയ്തതിന് വളരെ സന്തോഷം. ഓട്ടോറിക്ഷയുടെ ഇന്‍ഷുറന്‍സും ടെസ്റ്റും മുടങ്ങിയിട്ട് ഒരുപാട് നാളായി എന്നു പറഞ്ഞു എന്റെ കയ്യില്‍ നിന്ന് വലിയൊരു തുക കടമായി മേടിച്ചു. പറഞ്ഞ ഡേറ്റും കഴിഞ്ഞ് വീണ്ടും രണ്ടു മാസം കഴിഞ്ഞു ചോദിച്ചപ്പോള്‍ മേടിക്കാന്‍ പറ്റുമെങ്കില്‍ മേടിച്ചോ എന്ന്. പിന്നീട് എന്റെ കല്യാണ ആവശ്യങ്ങള്‍ക്കായി നിരവധി തവണ ഇദ്ദേഹത്തെ വിളിച്ചു ഞാന്‍ മടുത്തു. അതിനു ശേഷം 90% പൈസ തന്നു.'' എന്നായിരുന്നു കഴിഞ്ഞ ദിവസം ബിനീഷ് പറഞ്ഞത്.

''ഞാന്‍ സുഹൃത്ത് എന്ന നിലയില്‍ സഹായിച്ചതാണ് ഞാന്‍ പലിശയ്ക്ക് കൊടുത്ത പൈസ അല്ല ലോട്ടറി അടിച്ചാല്‍ പോലും കടം മേടിച്ച പൈസ തിരിച്ചു തരാത്ത ആള്‍ക്കാരാണ് നമ്മുടെ ഇടയില്‍ ഉള്ളത്. ഇനിയും എന്റെ കാശ് തരാനുണ്ട്. ഞാനും അധ്വാനിച്ച് തന്നെയാണ് കാശുണ്ടാക്കുന്നത്. നുണ പറഞ്ഞ് കാശ് മേടിച്ചതാണ് ഈ സൗഹൃദം സ്റ്റോപ്പ് ചെയ്യാന്‍ കാരണം. ആദ്യം ബാക്കി തരാന്‍ ഉള്ള പൈസ തന്നിട്ട് പഴയ സൗഹൃദം പുതുക്കാം'' എന്നും ബിനീഷ് പറഞ്ഞിരുന്നു.

Anas Panavally replies to Bineesh Bastin. He returned the money and decided to end their frienship.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

CJP Jantar Mantar Protest Live: മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ

പാലക്കാട് നഗരവാസികളുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമായി: കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ് ആരംഭിച്ചു

എന്നെ പ്രസവിക്കുമ്പോള്‍ അമ്മയ്ക്ക് 16 വയസ്, ഭക്ഷണത്തിനായി അച്ഛന്‍ തെരുവുകളില്‍ അലഞ്ഞു; അതാണ് യഥാര്‍ഥ സമ്മര്‍ദ്ദം: യമാല്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 62 lottery result

'കരിയർ നഷ്ടപ്പെട്ടാലും നട്ടെല്ല് നഷ്ടപ്പെടുത്തില്ല, പോയി വേറെ ആരെയെങ്കിലും പേടിപ്പിക്ക്'; നടിയുടെ മറുപടി