സ്ഫടികത്തിന്റെ ഹോര്‍ഡിങ്ങിന് മുന്നില്‍ അനശ്വര രാജൻ/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

മുണ്ടു മടക്കിക്കുത്തി കൂളിങ് ​ഗ്ലാസ് വെച്ച് ആടുതോമയ്ക്കു മുന്നിൽ അനശ്വര രാജൻ; ചിത്രങ്ങൾ വൈറൽ

ചിത്രത്തിലെ ഹിറ്റ് ഡയലോ​ഗിനൊപ്പം പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ ചിത്രം സ്ഫടികത്തിന്റെ റീ- റിലീസ് ആഘോഷമാക്കി നടി അനശ്വര രാജൻ. സ്ഫടികത്തിന്റെ ഹോര്‍ഡിങ്ങിന് മുന്നില്‍ ആടുതോമ സ്റ്റൈലിൽ നിൽക്കുന്ന അനശ്വരയെയാണ് ചിത്രത്തിൽ കാണുന്നത്. ചിത്രത്തിലെ ഹിറ്റ് ഡയലോ​ഗിനൊപ്പം പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

മുണ്ടു മടക്കിക്കുത്തി കൂളിങ് ​ഗ്ലാസും വച്ച് നിൽക്കുന്ന അനശ്വരയെയാണ് ചിത്രത്തിൽ കാണുന്നത്. ‘‘ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്.. ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും… മണിയാ…പോ….” എന്നാണ് അനശ്വര ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ചിത്രത്തിലെ ഹിറ്റ് ഡയലോ​ഗുകളുമായി ആരാധകരും എത്തുന്നുണ്ട്. 

സംവിധായകൻ ഭദ്രനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ജ്യോമെട്രിക്സ് എന്ന പുതിയ കമ്പനി വഴിയാണ് 'സ്ഫടികം' സിനിമയുടെ റീറിലീസ് സാധ്യമാക്കിയത്. ഫോര്‍ കെ സാങ്കേതികത്തികവിന്റെ ദൃശ്യ സമ്പന്നതയോടെയാണ് ഇരുപത്തിയെട്ട് വര്‍ഷം മുന്‍പിറങ്ങിയ ചിത്രത്തിന്റെ പുതിയ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT