Anaswara Rajan and Aiswarya Rajan 
Entertainment

'നീയില്ലാതെ നാല് വര്‍ഷം ജീവിച്ചു, ഇനി നീയില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാന്‍ വയ്യ'

അനശ്വരയ്ക്കുള്ള ചേച്ചിയുടെ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയുടെ മനസ് തൊടുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

യുവനടി അനശ്വര രാജന്റെ ജന്മദിനമാണിന്ന്. ബാലതാരമായി കടന്നു വന്ന്, ഇന്ന് മലയാളത്തിലെ മുന്‍നിര നായികയായി വളര്‍ന്നിരിക്കുകയാണ് അനശ്വര രാജന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും അനശ്വര കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്കിലും സജീവമാകാന്‍ തയ്യാറെടുക്കുകയാണ് അനശ്വര.

അനശ്വരയുടെ ജന്മദിനത്തില്‍ ചേച്ചി ഐശ്വര്യ രാജന്‍ പങ്കുവച്ച കുറപ്പ് ശ്രദ്ധ നേടുകയാണ്. അനശ്വരയ്‌ക്കൊപ്പമുള്ള മനോഹരമായ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു ഐശ്വര്യയുടെ ആശംസാക്കുറിപ്പ്. നീയില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാന്‍ പോലും വയ്യെന്നാണ് ചേച്ചി അനശ്വരയെക്കുറിച്ച് പറയുന്നത്.

''നീയില്ലാതെ ഞാന്‍ നാല് വര്‍ഷം ജീവിച്ചു. ഇനി ഒരു നിമിഷം പോലും നീയില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ വയ്യ. എന്റെ എപ്പോഴത്തേയും കൂട്ടുകാരി. എന്റെ എവരിഡെ മൂഡ്. ജന്മദിനാശംസകള്‍ എന്റെ ട്വിങ്കിളിങ് യെല്ലോ'' എന്നായിരുന്നു ഐശ്വര്യയുടെ കുറിപ്പ്. സഹോദരി, പ്രിയപ്പെട്ടവള്‍, കുടുംബം, എന്നും കൂടെയുള്ളവള്‍, പെണ്‍കുട്ടികള്‍, സ്ത്രീത്വം എന്നും ഐശ്വര്യ കുറിച്ചിട്ടുണ്ട്.

അനശ്വരയ്ക്കുള്ള ചേച്ചിയുടെ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയുടെ മനസ് തൊടുകയാണ്. അനശ്വര രാജന്റെ സഹോദരി എന്നറിയിപ്പെടുന്നതില്‍ തനിക്ക് സന്തോഷവും അഭിമാനവും മാത്രമേയുള്ളൂവെന്ന് നേരത്തെ ഐശ്വര്യ പറഞ്ഞതും വൈറലായിരുന്നു. തന്നോട് ജീവിതത്തില്‍ ആദ്യമായി നിനക്ക് ഇഷ്ടമുള്ളതെന്തും വാങ്ങിക്കോളൂവെന്ന് പറഞ്ഞതും അനശ്വരയാണെന്ന് ഐശ്വര്യ പറഞ്ഞിരുന്നു.

പിറന്നാള്‍ ദിനത്തില്‍ അനശ്വര അഭിനയിക്കുന്ന തെലുങ്ക് ചിത്രം കാക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ മകളായിട്ടാണ് അനശ്വരയെത്തുന്നത്. 2027 ജനുവരി 13 നാണ് ചിത്രത്തിന്റെ റിലീസ്. ഹാര്‍ട്ട് ഓഫ് കാക്ക എന്നാണ് അനശ്വരയെക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ബോബി കൊല്ലിയാണ് സിനിമയുടെ സംവിധാനം.

Anaswara Rajan gets an emotional birthday wish from Aiswarya Rajan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

'മരിക്കുന്നതു വരെ രജനി സാർ ‌കൊടുത്ത മാല ഊരിയിട്ടില്ല, ഒരിക്കൽ കൂടി അദ്ദേഹം എന്നോടത് പറഞ്ഞിരുന്നെങ്കിൽ'; കണ്ണീരോടെ പൂർണിമ

ബേബി സ്കിൻകെയർ ഉൽപ്പന്നങ്ങൾ മുതിർന്നവർക്ക് ഉപയോ​ഗിക്കാമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആനവണ്ടിക്ക് ഇനി 'സ്പോൺസർ' വരും; പൊതുഗതാഗതം വിപുലീകരിക്കാൻ പുതിയ പദ്ധതിയുമായി കോർപ്പറേഷൻ

എംഡിഎംഎയുമായി നിയമവിദ്യാര്‍ഥി അറസ്റ്റില്‍; ലഹരിക്കച്ചവടം അഭിഭാഷക വേഷത്തില്‍