മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നിൽക്കുകയാണ് അനശ്വര രാജനിപ്പോൾ. വിവിധ ഭാഷകളിലായി കൈ നിറയെ ചിത്രങ്ങളാണ് അനശ്വരയ്ക്ക്. ഫെബ്രുവരി മാസത്തിൽ തന്നെ രണ്ട് തമിഴ് ചിത്രങ്ങളാണ് അനശ്വരയുടേതായി റിലീസിനെത്തിയത്. വിത്ത് ലവ്, ലക്കി ദ് സൂപ്പർ സ്റ്റാർ എന്നീ ചിത്രങ്ങളാണ് അവ. രണ്ട് ചിത്രങ്ങളിലെയും അനശ്വരയുടെ പെർഫോമൻസ് കയ്യടി വാരി കൂട്ടുകയാണ്.
അനശ്വരയുടെ സ്വാഭാവിക അഭിനയത്തെ പ്രശംസിച്ചു കൊണ്ടാണ് പലരും കമന്റുകളും പോസ്റ്റുകളുമൊക്കെ പങ്കുവയ്ക്കുന്നത്. എന്തായാലും മലയാളത്തിന് പുറമേ തമിഴകത്തും അനശ്വര വലിയൊരു ഫാൻബേസ് സൃഷ്ടിച്ചിരിക്കുകയാണിപ്പോൾ. നാല് തമിഴ് സിനിമകളാണ് അനശ്വരയുടേതായി നിലവിൽ പുറത്തിറങ്ങിയിരിക്കുന്നത്.
റാംഗി, തഗ്സ്, വിത്ത് ലവ്, ലക്കി ദ് സൂപ്പർ സ്റ്റാർ തുടങ്ങിയവയാണ് നടിയുടേതായി റിലീസ് ചെയ്തിരിക്കുന്ന തമിഴ് ചിത്രങ്ങൾ. ഇതിന് മുൻപ് ചാംപ്യൻ എന്ന തെലുങ്ക് ചിത്രമാണ് അനശ്വരയുടേതായി പുറത്തുവന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'വ്യസനസമേതം ബന്ധുമിത്രാദികൾ' ആണ് അനശ്വരയുടേതായി ഒടുവിലെത്തിയ മലയാള ചിത്രം.
സെൽവരാഘവൻ സംവിധാനം ചെയ്യുന്ന '7/G റെയിൻബോ കോളനി 2' ആണ് അനശ്വരയുടേതായി അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രം. 'ലക്കി ദ് സൂപ്പർ സ്റ്റാർ' ഒടിടി റിലീസായി എത്തിയിരിക്കുകയാണ്. ജി വി പ്രകാശ് കുമാർ നായകനായെത്തിയ ചിത്രത്തിൽ അല്പം ഗ്ലാമർ ലുക്കിലാണ് അനശ്വര എത്തിയിരിക്കുന്നത്.
ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിലെ അനശ്വരയുടെ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഫെബ്രുവരി 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.
'ദ് ഫാമിലി മാൻ സീരി'സിലെ 'ചെല്ലം സാർ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഉദയ് മഹേഷ് ആണ് ലക്കി ദ് സൂപ്പർ സ്റ്റാർ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം തമിഴിലും തെലുങ്കിലുമൊക്കെ സജീവമായതോടെ അനശ്വര മോളിവുഡിൽ നിന്ന് തല്ക്കാലം ബ്രേക്ക് എടുത്തോ എന്ന് തിരക്കുന്നവരുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates