Anirudh Ravichander- Kaviya Maran Wedding എക്സ്
Entertainment

വിജയ്‌യെ വിവാഹത്തിന് ക്ഷണിച്ച് അനിരുദ്ധ്; വൈറലായി ചിത്രങ്ങൾ

മുഖ്യമന്ത്രി വിജയ്‌യുടെ ഔദ്യോഗിക വസതിയിലെത്തിയാണ് വിവാഹം ക്ഷണിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് സിഇഒ കാവ്യ മാരനും വിവാഹിതരാകുന്നുവെന്ന വാർത്തയുടെ ആവേശത്തിലാണ് ആരാധകർ. തമിഴ്നാട് മുഖ്യമന്ത്രി വിജയ്​യെ വിവാഹം ക്ഷണിക്കാനായി അനിരുദ്ധും കാവ്യ മാരന്റെ മാതാപിതാക്കളായ കലാനിധി മാരനും കാവേരി മാരനും എത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മുഖ്യമന്ത്രി വിജയ്‌യുടെ ഔദ്യോഗിക വസതിയിലെത്തിയാണ് വിവാഹം ക്ഷണിച്ചത്. നവംബർ 21ന് ചെന്നൈയിൽ വച്ചാണ് വിവാഹ റിസപ്ഷൻ. അനിരുദ്ധും കലാനിധി മാരനും കാവേരിയും ചേർന്ന് വിവാഹ ക്ഷണക്കത്ത് മുഖ്യമന്ത്രി വിജയ്ക്ക് നൽകുന്ന ചിത്രങ്ങൾ വൈറലാണ്. നേരത്തെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

മുഖ്യമന്ത്രി വിജയ്​യ്ക്കൊപ്പം മറ്റ് രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും വിവാഹ വിരുന്നിൽ ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കലാനിധി മാരനും കാവേരി മാരനും നേരിട്ട് ക്ഷണിച്ചിരുന്നു. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്കും വിവാഹ വിരുന്നിലേക്ക് ക്ഷണമുണ്ട്.

ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. നവംബർ 11ന് ഗ്രീസിൽ വച്ചാണ് അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുക എന്നാണ് റിപ്പോർട്ടുകൾ.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Anirudh Ravichander invites Tamil Nadu CM Vijay for his wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

തുലാമാസ പൂജ: ശബരിമല നട തുറന്നു, വന്‍ഭക്തജനത്തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

സി​ഗരറ്റിനെക്കാൾ ​ഗുരുതരം, വീട്ടിൽ അ​ഗർബത്തി കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അഭിജിത് ദീപ്‌കെയ്ക്ക് ജാമ്യം

പ്രവാസികള്‍ക്ക് ആശ്വാസം; കോഴിക്കോടേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍