Anishma Anilkumar ഇൻസ്റ്റ​ഗ്രാം
Entertainment

'സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ, വീട്ടുകാർ പറയുന്ന ആളെ കല്യാണം കഴിച്ച് ജീവിക്കേണ്ടി വന്നേനേ'; അനിഷ്മ അനിൽകുമാർ

'ഒരു തീരുമാനം എടുക്കാനുള്ള സ്പെയ്സ് നമുക്ക് ആകണമെങ്കിൽ സാമ്പത്തികമായി നമ്മൾ സ്വതന്ത്രർ ആകണം'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മാത്രമേ വീട്ടുകാർ പോലും നമ്മുടെ വാക്കിന് വില തരുകയുള്ളൂവെന്ന് നടി അനിഷ്മ അനിൽകുമാർ. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഉറപ്പായും ഇപ്പോൾ എന്റെ കല്യാണം ആയിട്ടുണ്ടാകുമെന്നും നടി പറഞ്ഞു. ജെഎഫ്ഡബ്ല്യു ബിൻജ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനിഷ്മ. "സത്യം പറഞ്ഞാൽ ഞാൻ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ എന്റെ കല്യാണം ആയിട്ടുണ്ടാകും.

ഉറപ്പായിട്ടും എന്റെ വീട്ടുകാർ അറേഞ്ച്ഡ് മാര്യേജ് നടത്തിയേനേ. കാരണം, ഞാൻ വരുന്ന ചുറ്റുപാടും സാ​ഹചര്യവുമൊക്കെ അങ്ങനെയാണ്. എന്റെ വീടിനടുത്തുള്ള എനിക്കറിയാവുന്ന എല്ലാവരുടെയും അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അതെങ്ങനെയാണ് നോർമലൈസ് ആയത് എന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഞാൻ കോളജിൽ പഠിക്കുന്ന സമയത്താണെങ്കിലും അത് കഴിഞ്ഞിട്ടുള്ള സമയത്താണെങ്കിലും വീട്ടിലുള്ളവർക്ക് പ്രണയ വിവാഹം എന്നൊക്കെ പറയുന്നത് എന്തോ ഒരു തെറ്റ് പോലെയായിരുന്നു.

അച്ഛനും അമ്മയുമുണ്ടല്ലോ, അവർ ജീവിതപങ്കാളിയെ കണ്ടെത്തി തരും. അവർ പറയുന്ന ആളെ നമ്മൾ കല്യാണം കഴിക്കണം. ഇത് ഒരു സാധാരണ കാര്യമാണെന്നാണ് അവർ വിചാരിച്ച് വച്ചിരിക്കുന്നത്. ഞാനിപ്പോൾ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ എനിക്കും കല്യാണം ആയിട്ടുണ്ടാകും. സിനിമയില്ലായിരുന്നെങ്കിൽ എന്ത് ചെയ്യുമെന്ന് ചോദിച്ചാൽ എനിക്കറിയില്ല.

ഏതെങ്കിലും ​ഗവൺമെന്റ് ജോലിക്കായി ഞാൻ പിഎസ്‌സി പഠിക്കുമായിരിക്കും. പക്ഷേ അതിലെന്തായാലും ഞാൻ വിജയിക്കില്ല, കാരണം എനിക്കതിൽ താല്പര്യമില്ല. അപ്പോൾ തീർച്ചയായും ഏതെങ്കിലും ഒരു പോയിന്റിൽ വീട്ടുകാർ എന്നെ കല്യാണം കഴിപ്പിച്ചേനേ. നമുക്ക് അവരെ പ്രതിരോധിക്കാൻ തീർച്ചയായും പരിധിയുണ്ട്. കാരണം നമ്മൾ സാമ്പത്തികമായി ഇൻഡിപെൻഡന്റ് ആകുന്നതു വരെ നമ്മൾ പറയുന്ന അഭിപ്രായങ്ങൾക്ക് വിലയുണ്ടെന്ന കാര്യം അവർക്കറിയില്ല.

എപ്പോഴാണോ നമ്മൾ സാമ്പത്തികമായി ഇൻഡിപെൻഡന്റ് ആകുന്നത്, അപ്പോഴേ അവർ നമ്മുടെ വാക്കുകൾക്ക് വില തരുകയുള്ളൂ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മുൻപ് ഞാൻ പറയുന്ന കാര്യങ്ങൾ അവർ എടുക്കുന്നത് വേറെ രീതിയിലായിരുന്നു. തീർച്ചയായും എന്റെ തിരഞ്ഞെടുപ്പുകളെ അവർ ബഹുമാനിക്കുകയും കേൾക്കുകയുമൊക്കെ ചെയ്യുമായിരുന്നു, പക്ഷേ തീരുമാനിക്കുന്നത് അവർ ആയിരിക്കും.

അങ്ങനെയായിരുന്നു. ഒരു തീരുമാനം എടുക്കാനുള്ള സ്പെയ്സ് നമുക്ക് ആകണമെങ്കിൽ സാമ്പത്തികമായി നമ്മൾ സ്വതന്ത്രർ ആകണം. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. വീട്ടിൽ അങ്ങനെ ഒരു കാര്യത്തിനും നിർബന്ധിക്കാറൊന്നുമില്ല. ഇപ്പോൾ എന്റെ കരിയറിനാണെങ്കിലും എല്ലാ കാര്യത്തിനും അവർ സപ്പോർട്ട് തന്നെയാണ്. അതിന് മുൻപൊരു ഘട്ടമുണ്ടായിരുന്നു.

ആ സമയത്ത് ഒരാളെ കല്യാണം കഴിച്ച്, കുട്ടികളെയൊക്കെ നോക്കി നന്നായി ജീവിക്കണം. എന്നെ നല്ലൊരാളുടെ കയ്യിൽ കൊടുക്കണം എന്നൊക്കെയായിരുന്നു അവർ ആ​ഗ്രഹിച്ചിരുന്നത്. ഇപ്പോൾ എല്ലാ കാര്യത്തിനും സപ്പോർട്ടാണ്. നീ നിനക്ക് ഇഷ്ടമുള്ളതു പോലെ ജീവിച്ചോ എന്നാണ് പറയാറ്". - അനിഷ്മ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Anishma Anilkumar opens up about Financial independence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍ഡിഎഫ് ആയിരുന്നു ഭരണത്തിലെങ്കില്‍ ഇത്രയും സുരക്ഷ പിണറായിക്ക് കിട്ടില്ലായിരുന്നു: ഡോ. കെ എസ് രാധാകൃഷ്ണന്‍

ഉദരരോഗങ്ങൾക്ക് ദിവ്യൗഷധം; കൂടൽമാണിക്യം ക്ഷേത്രത്തിൽ മുക്കുടി നിവേദ്യം സേവിക്കാൻ ഭക്തജനപ്രവാഹം

'1979ല്‍ അവര്‍ ജനിച്ചിട്ടില്ല'; കെപി ഉദയഭാനുവിന്റെ പരാതിയില്‍ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസ്

LIC HFL: 232 അപ്രന്റിസ് ഒഴിവുകൾ; ബിരുദധാരികൾക്ക് കേരളത്തിലും അവസരം

ജിയോ ഐപിഒയുടെ തോളിലേറി കുതിച്ച് രൂപ, 48 പൈസയുടെ നേട്ടം; ആറാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍