ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'ആറാം പാതിര' തുടങ്ങിയോ? ചാക്കോച്ചന്റെ ‘മാജിക്കൽ പാതിര’ ചിത്രം ഏറ്റെടുത്ത് ആരാധകർ 

‘മാജിക്കൽ പാതിര’ എന്ന അടിക്കുറിപ്പോടെയാണ് മൂവരും ഒന്നിച്ചുള്ള ചിത്രം ചാക്കോച്ചൻ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

‘അഞ്ചാം പാതിര’ ടീം വീണ്ടും ഒന്നിക്കുന്നു. നടൻ കുഞ്ചാക്കോ ബോബൻ കഴിഞ്ഞ ദിവസം ഫേയ്സ്ബുക്ക് പേജിൽ പങ്കുവച്ച ചിത്രത്തിന് പിന്നാലെ ആറാം പാതിര തുടങ്ങിയോ എന്ന ചോദ്യവുമായി എത്തുകയാണ് ആരാധകർ. സംവിധായൻ മിഥുൻ, നിർമ്മാതാവ് ലിസ്റ്റിൻ എന്നിവരാണ് ചാക്കോച്ചനൊപ്പം ഫോട്ടോയിലുള്ളത്. 

ചാക്കോച്ചന്റെ കരിയറിൽ മികച്ച അഭിപ്രായം നേടിയ കഥാപാത്രങ്ങളിലൊന്നാണ് 2020ൽ പുറത്തിറങ്ങിയ അഞ്ചാം പാതിരയിലെ ‘ഡോക്ടർ അൻവർ’. അഞ്ചാം പാതിരയുടെ രണ്ടാം ഭാഗം ആറാം പാതിര ഉണ്ടാകുമെന്ന് സംവിധായകൻ മിഥുൻ കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. അഞ്ചാം പാതിരയുടെ തുടർച്ചയല്ല മറിച്ച് കുഞ്ചാക്കോ ബോബന്റെ അൻവർ എന്ന കഥാപാത്രത്തിന്റെ പുതിയൊരു കേസ് അന്വേഷണമാവും പ്രമേയമെന്നാണ് സംവിധായകൻ അറിയിച്ചത്. 

‘മാജിക്കൽ പാതിര’ എന്ന അടിക്കുറിപ്പോടെയാണ് മൂവരും ഒന്നിച്ചുള്ള ചിത്രം ചാക്കോച്ചൻ പങ്കുവച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

നാലുപാടും പറന്നത് 19 സിക്‌സുകള്‍! ആദ്യ ജയത്തിനു ചെന്നൈ താണ്ടണം 251 റണ്‍സ്

കിറ്റ് വിവാദത്തില്‍ കഴമ്പില്ല, അതാണ് പൊലീസ് കേസെടുക്കാത്തത്: സുരേഷ് ഗോപി

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

SCROLL FOR NEXT