Anjali Anand 
Entertainment

'വീട്ടില്‍ പോയി നിന്റെ ഭാര്യയോട് പറ'; അവഹേളിക്കാന്‍ ശ്രമിച്ച യൂട്യൂബറുടെ വായടപ്പിച്ച് അഞ്ജലി ആനന്ദ്

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ടെലിവിഷനില്‍ നിന്നും സിനിമയിലേക്ക് ചേക്കേറിയ നടിയാണ് അഞ്ജലി ആനന്ദ്. ഈയ്യടുത്താണ് അഞ്ജലി നായികയായ ബോളിവുഡ് ചിത്രം റിലീസ് ചെയ്തത്. വെബ് സീരീസുകളിലൂടേയും അഞ്ജലി കയ്യടി നേടിയിട്ടുണ്ട്. അഭിനയത്തിലൂടെ മാത്രമല്ല, ഡാന്‍സിലൂടേയും അഞ്ജലി ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്.

തന്നെ ബോഡി ഷെയ്മിങ് ചെയ്ത പാപ്പരാസിയ്ക്ക് അഞ്ജലി നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അഞ്ജലി ആനന്ദ്. നടന്‍ ശിവ് താക്കറെയും അഞ്ജലിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കാറിലേക്ക് കയറുമ്പോള്‍ ശിവയോട് മിഡില്‍ സീറ്റില്‍ ഇരുന്നോളാന്‍ പറയുകയായിരുന്നു അഞ്ജലി.

ഇതിനിടെ പാപ്പരാസികളിലൊരാള്‍ നടിയെ അധിക്ഷേപിക്കുന്ന കമന്റ് പറയുന്നകയായിരുന്നു. 'ശിവ് ഭായിയെ ഞെരിക്കരുത്' എന്നായിരുന്നു പാപ്പരാസി പറഞ്ഞത്. ഉടനെ തന്നെ അഞ്ജലി മറുപടിയും നല്‍കി. ''ബോഡി ഷെയ്മിങ് വീട്ടില്‍ പോയി, നിങ്ങളുടെ ഭാര്യയോട് പറ'' എന്നായിരുന്നു അഞ്ജലിയുടെ മറുപടി. പിന്നാലെ ഡ്രൈവറോട് വണ്ടിയെടുക്കാന്‍ പറയുകയായിരുന്നു അഞ്ജലി.

വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. താരത്തെ അനുകൂലിച്ചും എതിര്‍ത്തുമൊക്കെ ആളുകളെത്തുന്നുണ്ട്. സ്വകാര്യതയിലേക്കുള്ള പാപ്പരാസിയുടെ കടന്നു കയറ്റവും, ബോഡി ഷെയ്മിങ് പരാമര്‍ശവും കടുത്ത വിമര്‍ശനം നേരിടുണ്ട്. നേരത്തെയും ബോഡി ഷെയ്മിങിനെതിരെ തുറന്നടിച്ചിട്ടുള്ള താരമാണ് അഞജ്‌ലി ആനന്ദ്.

Anjali Anand gives reply to a paparazzi who tried to bodyshame her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്

ചരിത്രം കുറിച്ച് ഇഷാന്‍ കിഷന്‍; ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍, 708ന് പുറത്ത്

മാസ് ആക്ഷനിൽ മമ്മൂട്ടിക്കാലം; കത്തിക്കേറാൻ മമ്മൂട്ടിപ്പടങ്ങൾ

കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്

എനിക്ക് ഇനി ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിയില്ല; കിങ് ഓഫ് കൊത്ത ട്രോളുകള്‍ കരിയറിനെ ബാധിച്ചു: ഐശ്വര്യ ലക്ഷ്മി