അഞ്ജു അരവിന്ദ്/ ഫേയ്സ്ബുക്ക് 
Entertainment

'നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും'; ആക്ഷേപിച്ചയാൾക്ക് അഞ്ജു അരവിന്ദിന്റെ മറുപടി

കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത യൂട്യൂബ് വിഡിയോയ്ക്ക് താഴെയായിരുന്നു മോശം കമന്റ് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലൂടെ നടിമാർ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. എന്നാൽ ഇത്തരത്തിൽ മോശം കമന്റ് ഇടുന്നവർക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകാനും താരങ്ങൾ മറക്കാറില്ല. ഇപ്പോൾ ഹിറ്റാകുന്നത് നടി അഞ്ജു അരവിന്ദ് ഇത്തരത്തിലൊരു കമന്റിന് നൽകിയ മറുപടിയാണ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലൊക്കെയുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റു ചെയ്ത യൂട്യൂബ് വിഡിയോയ്ക്ക് താഴെയായിരുന്നു മോശം കമന്റ് എത്തിയത്. 

‘സൂപ്പര്‍ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ടം വരാനില്ല.’ എന്നായിരുന്നു കമന്റ്. ഇതിന് രൂക്ഷമായ ഭാഷയിലായിരുന്നു താരത്തിന്റെ മറുപടി. ‘അതേ സുഹൃത്തേ, നിങ്ങളുടെ അമ്മയേയും പെങ്ങളേയും പോലെ സൂപ്പര്‍ ചരക്കു തന്നെയാണ് ഞാനും’എന്നായിരുന്നു അഞ്ജു കുറിച്ചത്. യൂട്യൂബ് വിഡിയോയ്ക്ക് താഴെ വന്ന കമന്റിന്റെ സ്ക്രീൻഷോട്ട് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 

‘കഷ്ടം… ഓരോരുത്തരുടെയും കാഴ്ചപ്പാട്…. എന്തായാലും നല്ല മറുപടി കൊടുക്കാന്‍ സാധിച്ചു” എന്ന അടിക്കുറിപ്പിലാണ് താരം സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തത്. അഞ്ജുവിനെ അഭിനന്ദിച്ച് സഹപ്രവർത്തകരും പ്രേക്ഷകരും രംഗത്തെത്തി. ഇത്തരത്തിലുള്ളവർക്ക് ഇങ്ങനെതന്നെ മറുപടി നൽകണം എന്നാണ് ആരാധകർ പറയുന്നത്. 1995ല്‍ അക്ഷരം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അഞ്ജു അരവിന്ദ് ഇപ്പോള്‍ വെള്ളിത്തിരയിൽ സജീവമല്ല. നിരവധി സീരിയലുകളിലും അഞ്ജു വേഷമിട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT