VD Satheesan, Anoop Menon 
Entertainment

'വിഡി മുഖ്യനാകുന്നതില്‍ വൂഡി അലനും സന്തോഷം'; വായിച്ച പുസ്തകങ്ങളുടെ എണ്ണം ഞെട്ടിച്ചുവെന്ന് അനൂപ് മേനോന്‍

'വടശ്ശേരി ദാമോദരന്‍ സതീശന്‍ എന്ന ഞാന്‍.. എന്ന് കേള്‍ക്കാനായി അക്ഷമയോടെ കാത്തിരിക്കുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസകളുമായി സിനിമാ ലോകവും. സതീശന്റെ വായനാശീലത്തെ പരാമര്‍ശിക്കുന്നതായിരുന്നു നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ ആശംസ. വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ ഹോളിവുഡ് സംവിധായകന്‍ വൂഡി അലന്‍ സന്തോഷിക്കുമെന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

'വൂഡി അലനൊപ്പം വിഡിയുടെ വിജയം കാണുന്നു. സാഹിത്യത്തെ ഇത്രയധികം സ്‌നേഹിക്കുന്ന ഒരു മുഖ്യമന്ത്രിയെ ലഭിച്ചതില്‍ അലനും സന്തോഷവാനാണ്. കഴിഞ്ഞ ഒരു വര്‍ഷം അദ്ദേഹം വായിച്ചു തീര്‍ത്ത പുസ്തകങ്ങളുടെ എണ്ണം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. കേരളത്തിന് അഭിനന്ദനങ്ങള്‍' എന്നാണ് അനൂപ് മേനോന്‍ കുറിച്ചത്.

നടി ഗോപിക രമേശും വിഡി സതീശനെ അഭിനന്ദിച്ചെത്തി. 'വടശ്ശേരി ദാമോദരന്‍ സതീശന്‍ എന്ന ഞാന്‍.. എന്ന് കേള്‍ക്കാനായി അക്ഷമയോടെ കാത്തിരിക്കുന്നു. ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍' എന്നാണ് നടി ഗോപിക രമേശ് കുറിച്ചത്. സിനിമാ ലോകത്തു നിന്നും ധാരാളം പേരാണ് വിഡി സതീശന് ആശംസകളുമായി എത്തുന്നത്.

'ഒരു പുതിയ കേരളത്തിനായുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും. മുഖ്യമന്ത്രി വിഡി സതീശന്‍ സാറിന് സ്‌നേഹപൂര്‍വ്വം അഭിനന്ദനങ്ങള്‍' എന്നാണ് നടന്‍ നിവിന്‍ പോളി കുറിച്ചത്. 'കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകള്‍'. എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. 'നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് സ്‌നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ' എന്ന് മോഹന്‍ലാല്‍ കുറിച്ചു

Anoop Menon congratulates VD Satheesan for becoming Kerala CM. Hails his love for books.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത 'രാഷ്ട്രീയ നിലപാട്'; കേരളത്തിന്റെ 'സതീശനിസം'

'കേരള മണ്ണിലെ നിയമങ്ങള്‍ ലീഗ് പറയും'; ജി സുകുമാരന്‍ നായര്‍ക്കും വെള്ളാപ്പള്ളിക്കുമെതിരെ അസഭ്യവര്‍ഷവുമായി മുസ്ലീം ലീഗ് പ്രകടനം

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

VD Satheesan Cabinet Live: സഭയിൽ സതീശനെ നേരിടാൻ പിണറായി

'ഹിന്ദുവായ അമ്മ, അച്ഛന്‍ ക്രിസ്ത്യാനി, അവര്‍ പ്രണയിച്ച് ഒന്നായി'; വിശ്വാസത്തെക്കുറിച്ച് അന്ന് വിജയ് പറഞ്ഞത്

SCROLL FOR NEXT